നിപ പ്രതിരോധ പ്രവർത്തനങ്ങളിൽ സർക്കാർ അനാസ്ഥ അവസാനിപ്പിക്കണമെന്നും പൊതുജനങ്ങളുടെ ആശങ്ക പരിഹരിക്കാൻ ഇടപെടൽ നടത്തണമെന്നും സിപിഐ ജില്ലാ എക്സിക്യൂട്ടീവ് ആവശ്യപ്പെട്ടു.കഴിഞ്ഞ രണ്ട് എൽഡിഎഫ് സർക്കാരുകളുടെ കാലത്തും നിപ റിപ്പോർട്ട് ചെയ്തപ്പോൾ ഫലപ്രദമായി ഇടപെടൽ നടത്തുകയും മന്ത്രിതലത്തിൽ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും ചെയ്തിരുന്നു. എന്നാലിപ്പോൾ മന്ത്രിയും ഉദ്യോഗസ്ഥരും പരസ്പര വിരുദ്ധമായാണ് കാര്യങ്ങൾ പറയുന്നത്. ജനങ്ങളുടെ ആശങ്കയകറ്റാൻ മന്ത്രിമാരോ ഉന്നത ഉദ്യോഗസ്ഥരോ ഇല്ലാത്ത അവസ്ഥയാണ് ജില്ലയിലുള്ളതെന്നും സിപിഐ പറഞ്ഞു.also read; തൃശൂർ കോൺഗ്രസിൽ തമ്മിലടി; ഡിസിസി പ്രസിഡന്റിനെതിരെ പരാതിയുമായി സെക്രട്ടറിപ്രതിപക്ഷത്തായിരുന്നപ്പോൾ നിപയെക്കുറിച്ച് അശാസ്ത്രീയമായ കാര്യങ്ങൾ വിളിച്ചു പറയുകയും രോഗത്തെ സർക്കാറിനെതിരെയുള്ള ആയുധമാക്കുകയും ചെയ്തവരാണ് ഇപ്പോൾ ഉണ്ടായ പ്രതിസന്ധിക്ക് മുമ്പിൽ പകച്ചു നിൽക്കുന്നത്. രോഗ സ്ഥിരീകരണത്തിലും വിവരം അറിയിക്കുന്നതിലുമെല്ലാം മന്ത്രിയും ജില്ലാ ഭരണകൂടവും തമ്മിലുള്ള ഏകോപനമില്ലായ്മ കഴിഞ്ഞ ദിവസം വെളിപ്പെട്ടിരുന്നുവെന്ന് സിപിഐ പ്രസ്താവനയിൽ വ്യക്തമാക്കി.കണ്ടെയ്ന്റ്മെന്റ് സോൺ ഉൾപ്പെടെ നിശ്ചയിച്ച് നിരീക്ഷണം ഉറപ്പാക്കാനോ, രോഗ ബാധ റിപ്പോർട്ട് ചെയ്ത പ്രദേശത്തെ ജനങ്ങൾക്ക് ആശ്വാസം പകരാനോ ഒന്നുമുള്ള ഇടപെടൽ ഇതുവരെയും ഉണ്ടായിട്ടില്ല. അനാസ്ഥ കൈവിട്ട് ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളെ നേരിടാൻ സർക്കാർ തയ്യാറാകണമെന്നും സിപിഐ ജില്ലാ സെക്രട്ടറി അഡ്വ. പി ഗവാസ് ആവശ്യപ്പെട്ടു.The post പ്രതിപക്ഷത്തായിരുന്നപ്പോൾ നിപയെക്കുറിച്ച് അശാസ്ത്രീയമായ കാര്യങ്ങൾ വിളിച്ചു പറഞ്ഞവരാണ് ഇപ്പോൾ പ്രതിസന്ധിക്ക് മുമ്പിൽ പകച്ചു നിൽക്കുന്നത്; വിമർശനവുമായി സിപിഐ appeared first on Kairali News | Kairali News Live.