76-ാംസന്തോഷ് ട്രോഫി: കർണാടകം ജേതാക്കൾ; നേട്ടം 54 വർഷങ്ങൾക്ക് ശേഷം

Football Latest NewsSports

29 mins ago

2 minutes Read

Karnataka won Santosh Trophy

വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

76-ാം സന്തോഷ് ട്രോഫി കിരീടം സ്വന്തമാക്കി കർണാടകം. സൗദി അറേബ്യയിലെ റിയാദ് കിംഗ് ഫഹദ് ഇന്റർനാഷണൽ സ്‌റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ മേഘാലയയെ തോൽപ്പിച്ചത് രണ്ടിനെതിരെ മൂന്ന് ഗോളുകൾക്ക്. 54 വർഷങ്ങൾക്ക് ശേഷമാണ് കർണാടകം സന്തോഷ് ട്രോഫി ജേതാക്കളാകുന്നത്. 1968 – 69 സീസണിലാണ് കർണാടകം അവസാനമായി സന്തോഷ് ട്രോഫി ജേതാക്കളാകുന്നത്. രണ്ടാം മിനുട്ടിൽ മേഘാലയയെ ഞെട്ടിച്ചു സുനിൽ കുമാർ നേടിയ ഗോളിലൂടെയാണ് കർണാടകം സ്കോറിങ് ഷീറ്റ് തുറക്കുന്നത്. Karnataka won 2023 Santosh Trophy

എന്നാൽ കർണാടകയുടെ വിജയാഘോഷത്തിന് അധിക നേരത്തെ ആയുസ്സുണ്ടായിരുന്നില്ല. എട്ടാമത്തെ മിനുട്ടിൽ മേഘാലയൻ താരത്തെ പെനാൽറ്റി ബോക്സിൽ വീഴ്ത്തിയതിന് ലഭിച്ച പെനാൽറ്റി ബ്രോലിംഗ്ടൺ വാർലാർഫി ലക്ഷ്യത്തിലെത്തിച്ചു. 19 ആം മിനുട്ടിൽ ബെക്കെ ഓറമിലൂടെ കർണാടകം ലീഡ് തിരികെ പിടിച്ചു. ആദ്യ പകുതി അവസാനിക്കാൻ മിനുട്ടുകൾ ബാക്കി നിൽക്കെ റോബിൻ യാദവ് നേടിയ ഫ്രീ കിക്ക്‌ ഗോൾ കർണാടകത്തിന്റെ ലീഡ് ഇരട്ടിയാക്കി. ഷീനിന്റെ ബൂട്ടിൽ നിന്ന് മേഘാലയ ഒരു ഗോൾ നേടിയെങ്കിലും മത്സരം കർണാടകത്തിന്റെ വരുത്തിയിലെത്തിയിരുന്നു.

Read Also: ഐ ലീഗിൽ റൗണ്ട് ഗ്ലാസ് പഞ്ചാബ് ജേതാക്കൾ; അടുത്ത സീസൺ ഐഎസ്എല്ലിലേക്ക് യോഗ്യത നേടി

മൂന്നാം സ്ഥാനത്തിന് വേണ്ടിയുള്ള മത്സരത്തിൽ പഞ്ചാബിനെ മറുപടിയില്ലാത്ത രണ്ടു ഗോളുകൾക്ക് സർവീസസ് വീഴ്ത്തിയിരുന്നു.

Story Highlights: Karnataka won 2023 Santosh Trophy

Read more on:  | |

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News

Advertisement