മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരഞ്ഞെടുക്കും

മുസ്ലിം ലീഗ്; സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരഞ്ഞെടുക്കും

2 minutes Read

Muslim League March

വാർത്തകൾ നോട്ടിഫിക്കേഷൻ ആയി ലഭിക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക

മുസ്‌ലിം ലീഗിന്റെ പുതിയ സംസ്ഥാന കമ്മിറ്റിയെ ഇന്ന് തെരെഞ്ഞെടുക്കും. കോഴിക്കോട് ലീഗ് ഹൌസിൽ സംസ്ഥാന കൗൺസിൽ യോഗം ചേരും. പിഎംഎ സലാം ജനറൽ സെക്രട്ടറിയായേക്കും. എന്നാൽ, എം. കെ മുനീറിനെ ജനറൽ സെക്രട്ടറിയാക്കാനാണ് കുഞ്ഞാലിക്കുട്ടി വിരുദ്ധ പക്ഷത്തിന്റെ നീക്കം. കോഴിക്കോട് ഒഴികെയുള്ള പതിമൂന്ന് ജില്ലാ കമ്മറ്റികളുടെയും പിന്തുണ പിഎംഎ സലാമിനാണെന്നാണ് കുഞ്ഞാലിക്കുട്ടി പക്ഷത്തിന്റെ അവകാശവാദം. എന്നാൽ, കോഴിക്കോടിന് പുറമേ കാസർകോട്, തൃശൂർ, ഇടുക്കി ഉൾപ്പെടെ കൂടുതൽ ജില്ലാ കമ്മറ്റികൾ എംകെ മുനീർ ജനറൽ സെക്രട്ടറി ആകണമെന്ന നിലപാടാണ് സാദിഖലി തങ്ങളെ അറിയിച്ചതെന്നാണ് എതിർ പക്ഷത്തിന്റെ വാദം. ജനറൽ സെക്രട്ടറി സ്ഥാനത്തിനായി ഇരുവിഭാഗങ്ങളും സമ്മർദ്ദം ശക്തമാക്കിയതോടെ സംസ്ഥാന കൗൺസിലിൽ പാണക്കാട് സാദിഖലി ശിഹാബ് തങ്ങളുടെ തീരുമാനം നിർണായമാകും. Muslim League state committee elect today

മുസ്ലിം ലീഗ് കേഡർ സ്വഭാവത്തിലേക്ക് മാറാനൊരുങ്ങുകയാണെന്ന് സൂചനകളുണ്ട്. മുസ്ലിം ലീഗ് പ്ലാറ്റിനം ജൂബിലി സമ്മേളനത്തിനു ശേഷം പാർട്ടിയിൽ അടിമുടി മാറ്റങ്ങൾ പ്രതീക്ഷിക്കാമെന്ന് മുസ്ലിം ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾ ട്വന്റിഫോറിനോട് പറഞ്ഞിരുന്നു.

Read Also: മുസ്ലിം വ്യക്തി നിയമത്തിലെ വ്യവസ്ഥ മറികടക്കണം; രണ്ടാം വിവാഹത്തിനൊരുങ്ങി ഷുക്കൂർ വക്കീൽ

ദേശീയ രാഷ്ട്രീയത്തിൽ പ്രതിപക്ഷ മഹാസഖ്യത്തെ മുസ്ലിം ലീഗ് പിന്തുണക്കും. അതിനാലാണ് സമ്മേളനത്തിലേക്ക് മുഖ്യാതിഥിയായി തമിഴ്‌നാട് മുഖ്യമന്ത്രി എം കെ സ്റ്റാലിനെ ക്ഷണിച്ചത്. മതേതര കക്ഷികൾ ഒന്നിക്കണം എന്നതാണ് ലീഗ് നിലപാടെന്നും സാദിഖലി ശിഹാബ് തങ്ങൾ പറഞ്ഞു.

Story Highlights: Muslim League state committee elect today

ലോകത്തെവിടെ ആയാലും, 🕐 ഏത് സമയത്തും ട്വന്റിഫോർ വാർത്തകളും 🚀 ഓഗ്മെന്റഡ് റിയാലിറ്റി പാക്കേജുകളും 🔍എക്‌സ്‌പ്ലെയ്‌നറുകളും വിശദമായി കാണാൻ ഞങ്ങളുടെ ▶️ യൂടൂബ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യുക 👉

നിങ്ങൾ അറിയാൻ ആഗ്രഹിക്കുന്ന വാർത്തകൾ നിങ്ങളുടെ Facebook Feed ൽ 24 News

Advertisement