ശക്തമായ മ‍ഴ തുടരുന്ന കേരളത്തിൽ അപകടകരമായ രീതിയിൽ ജലനിരപ്പ് ഉയരുന്നതിനാൽ താഴെ പറയുന്ന നദികളിൽ സംസ്ഥാന ജലസേചന വകുപ്പ് (IDRB) മഞ്ഞ അലർട്ട് പ്രഖ്യാപിച്ചിരിക്കുന്നു. ഈ നദികളുടെ തീരത്തുള്ളവർ ജാഗ്രത പാലിക്കുക.മഞ്ഞ അലർട്ട്എറണാകുളം : മുവാറ്റുപുഴ (കക്കടശ്ശേരി & തൊടുപുഴ സ്റ്റേഷൻ)പത്തനംതിട്ട : അച്ചൻകോവിൽ (കല്ലേലി & കോന്നി GD സ്റ്റേഷൻ)യാതൊരു കാരണവശാലും നദികളിൽ ഇറങ്ങാനോ നദി മുറിച്ചു കടക്കാനോ പാടില്ല. തീരത്തോട് ചേർന്ന് താമസിക്കുന്നവർ ജാഗ്രത പാലിക്കേണ്ടതാണ്. അധികൃതരുടെ നിർദേശാനുസരണം പ്രളയ സാധ്യതയുള്ളയിടങ്ങളിൽ നിന്ന് മാറി താമസിക്കാൻ തയ്യാറാവണം.ALSO READ; വിനോദ സഞ്ചാരികളുടെ ശ്രദ്ധയ്ക്ക് ! അതിരപ്പിള്ളിയില്‍ കനത്ത മഴ, വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുംഅതേസമയം, അതിരപ്പിള്ളിയിലുണ്ടായ കനത്ത മഴയെ തുടര്‍ന്ന് വിനോദസഞ്ചാര കേന്ദ്രങ്ങള്‍ ഇന്ന് അടച്ചിടും. ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചതിനെ തുടര്‍ന്ന് അതിരപ്പിള്ളി മേഖലയിലെ വിനോദസഞ്ചാര കേന്ദ്രങ്ങള്‍ അടച്ചിടുമെന്ന് റേഞ്ച് ഓഫീസറാണ് അറിയിച്ചത്. മലക്കപ്പാറ റൂട്ടില്‍ വെള്ളക്കെട്ട് രൂക്ഷമാണ്. ഇതേ തുടര്‍ന്ന് മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. സംസ്ഥാനത്ത് ഇന്ന് ആറ് ജില്ലകളിൽ ഓറഞ്ച് അലർട്ടും എട്ട് ജില്ലകളിൽ മഞ്ഞ അലർട്ടും കേന്ദ്രകാലാവസ്ഥാ വകുപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. The post ജലനിരപ്പ് ഉയരുന്നു: മൂവാറ്റുപുഴ, അച്ചൻകോവിലാറുകളിൽ മഞ്ഞ അലർട്ട് പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.