മുസ്ലിം ലീഗ് സമ്പത്തിന്റെ പുറകെ പോകുന്ന ഒരു പാർട്ടിയാണെന്നും, എളുപ്പത്തിൽ പണമുണ്ടാക്കുന്നതിന് വേണ്ടി പ്രവർത്തിക്കുന്നവർ ലീഗിൽ വ്യാപകമായിട്ടുണ്ടെന്നും ആരോപണമുണ്ടെന്ന് ഡിവൈഎഫ്ഐയുടെ സംസ്ഥാന പ്രസിഡന്റ് വസീഫ്. എന്ത് മാർഗേനെയും പണമുണ്ടാക്കുക എന്നത് അവരുടെ അജണ്ടയാണ്. നേരത്തെ സ്വർണക്കടത്ത് കേസുകളിലും ലീഗ് നേതൃത്വം ഉൾപ്പെട്ടിരുന്നതായി പറയുന്നു. 2023 ഓഗസ്റ്റിൽ ദുബായിൽ നിന്ന് നെടുമ്പാശ്ശേരിയിലേക്ക് വന്ന ഒരു ഫ്ലൈറ്റിൽ, മലപ്പുറം ജില്ലയിലെ മുസ്ലിം ലീഗിന്റെ ജില്ലാ പഞ്ചായത്ത് മെമ്പറായിരുന്ന ഫൈസൽ എടശ്ശേരി, 50 ലക്ഷത്തിലധികം രൂപ വിലമതിക്കുന്ന സ്വർണം ഒളിപ്പിച്ചു കടത്തിയ കേസിൽ പിടിക്കപ്പെട്ടിട്ടുണ്ട്. ഇദ്ദേഹം മുൻ പഞ്ചായത്ത് പ്രസിഡന്റ് കൂടിയായിരുന്നു എന്നും വസീഫ് പറഞ്ഞു.മുസ്ലിം ലീഗിന്റെ നേതൃത്വത്തിനും പ്രവർത്തകർക്കും സമ്പത്തിനോടുള്ള അമിത താൽപ്പര്യമാണ് ഈ പ്രശ്നങ്ങൾക്ക് കാരണം. ഒരു മലപ്പുറം ജില്ലാ പഞ്ചായത്ത് മെമ്പർ, സാധാരണക്കാരായ ലീഗ് പ്രവർത്തകരിൽ നിന്ന് 30 കോടിയിലധികം രൂപ അഴിമതിയുടെ പേരിൽ പിരിച്ചെടുത്തു, ഇതിനെ തുടർന്ന് അദ്ദേഹത്തെ ലീഗിൽ നിന്ന് പുറത്താക്കേണ്ടി വന്നു.ALSO READ: ലഹരിക്കേസുക‍ളിൽ ഒരു മാസത്തിനിടെ പിടിയിലായത് മൂന്ന് പ്രവർത്തകർ; വെട്ടിലായി മുസ്ലിം ലീഗ്ലഹരി കടത്തിലെ പ്രധാന കണ്ണികളാണ് മുസ്ലിം ലീഗ് എന്നതിലേക്ക് കാര്യങ്ങൾ എത്തുകയാണെന്നും, ഏത് തോന്നിവാസം ചെയ്തിട്ടായാലും പണമുണ്ടാക്കണം എന്ന അജണ്ടയിലേക്ക് അവർ നീങ്ങുകയാണെന്നും വിമർശനമുണ്ട്. ഇതിനെ തിരുത്താൻ മുസ്ലിം ലീഗ് നേതൃത്വം തയ്യാറാകുന്നില്ല, സാധാരണ ജനങ്ങൾ സംശയിക്കുന്നത് ഈ കച്ചവടങ്ങളുടെയെല്ലാം വിഹിതം ലീഗ് നേതൃത്വത്തിന് കൃത്യമായി ലഭിക്കുന്നുണ്ട് എന്നതാണ് എന്നും വസീഫ് പറഞ്ഞു.ഈ ലഹരി മാഫിയ ബന്ധം മുസ്ലിം ലീഗ് അവസാനിപ്പിക്കണം. ഇത് തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യമാണ്, ഈ മയക്കുമരുന്ന് മാഫിയ സംഘങ്ങളോടുള്ള ലീഗിന്റെ കൂട്ടുകെട്ട് അത്യന്തം അപകടകരമാണ്. പാണക്കാട് തങ്ങൾ നേരിട്ട് ഇടപെട്ട്, ഈ വിഷയങ്ങളിൽ നിന്ന് തങ്ങളുടെ അണികൾ പുറകോട്ടു പോകണമെന്ന് ശക്തമായ നിർദ്ദേശം നൽകണമെന്ന് ജനങ്ങൾ ആഗ്രഹിക്കുന്നു എന്നും വസീഫ് പറഞ്ഞു.The post ‘തീക്കൊള്ളികൊണ്ട് തലചൊറിയുന്നതിന് തുല്യം, സമൂഹത്തിലെന്ത് തോന്നിവാസം കാണിച്ചും പണം ഉണ്ടാക്കണമെന്ന അജണ്ടയാണ് ലീഗ് പ്രവർത്തകരുടേത്’: വി വസീഫ് appeared first on Kairali News | Kairali News Live.