പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്കിൽ ദേശീയപാത അതോറിറ്റിക്ക് കേരള ഹൈക്കോടതിയുടെ വിമർശനം. ഗതാഗതക്കുരുക്ക് എന്നു പരിഹരിക്കാനാകുമെന്ന് ഹൈക്കോടതി ചോദിച്ചു. മൂന്നാഴ്ച്ചയ്ക്കുള്ളിൽ പരിഹാരമുണ്ടാവുമെന്ന് ദേശീയ പാത അതോറിറ്റി ഹൈക്കോടതിക്ക് ഉറപ്പു നൽകി. ഗതാഗത കുരുക്ക് തുടരുമ്പോഴും ടോൾ പിരിക്കുന്നുവെന്നതാണ് പ്രശ്നമെന്ന് കോടതി വിമർശിച്ചു. യാത്രക്കാരാണ് ബാധ്യത ഏൽക്കേണ്ടി വരുന്നതെന്നും കോടതി പറഞ്ഞു. ദേശീയപാതയിലെ ഗതാഗത കുരുക്കുമായി ബന്ധപ്പെട്ട കേസ് പരിഗണിക്കുകയായിരുന്നു കോടതി. ALSO READ; കനഗോലു രാഷ്ട്രീയക്കാരുടെ വ്യാജവീഡിയോ: ‘1000 വീടിന് പണം പിരിച്ച് മുങ്ങിയ കെപിസിസിയേയും ഫണ്ട് പിരിച്ച് നാടുവിട്ട മാങ്ങാണ്ടിക്കൂട്ടങ്ങളെയും കേരളത്തെ ദ്രോഹിക്കുന്ന കാവി രാഷട്രീയത്തേയും’ പരിഹസിച്ച് കെ അനില്‍കുമാര്‍ഇടക്കാല ഉത്തരവിറക്കുമെന്ന് വ്യക്തമാക്കിയ ഹൈക്കോടതി കേസ് പിന്നീട് പരിഗണിക്കുന്നതിനായി മാറ്റി. ടോൾ നൽകുന്ന ജനങ്ങൾക്ക് സുരക്ഷിതവും സൗകര്യപ്രദവുമായ യാത്ര ഉറപ്പാക്കാൻ ദേശീയപാത അധികൃതർക്ക് ബാധ്യതയുണ്ടെന്ന് കഴിഞ്ഞ തവണ കേസ് പരിഗണിക്കവെ കോടതി വ്യക്തമാക്കിയിരുന്നു.News summary: Kerala High Court has criticized the National Highways Authority for the traffic congestion at the Paliyekkara Toll Plaza.The post പാലിയേക്കര ടോൾ പ്ലാസയിലെ ഗതാഗത കുരുക്ക്; ദേശീയപാത അതോറിറ്റിക്ക് ഹൈക്കോടതിയുടെ വിമർശനം appeared first on Kairali News | Kairali News Live.