എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായിട്ടും ശമ്പളമില്ല: കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി; ഡിഇഒ ഓഫീസ് ജീവനക്കാർ ബോധപൂർവ്വം വീഴ്ച വരുത്തിയതായി ആരോപണം

Wait 5 sec.

എയ്ഡഡ് സ്കൂളിൽ അധ്യാപികയായ ഭാര്യയുടെ ശമ്പളം 14 വർഷമായിട്ടും ലഭിക്കാത്തതിനെ തുടർന്ന് ഉണ്ടായ മനോവിഷമത്തിൽ കൃഷി വകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി. പത്തനംതിട്ട സ്വദേശി ഷിജോ വി ടിയെ ആണ് കഴിഞ്ഞ ദിവസം ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്. സംഭവത്തിൽ വിദ്യാഭ്യാസ വകുപ്പിലെ ഉദ്യോഗസ്ഥർക്കെതിരെ ആരോപണം. ശമ്പളം നൽകാൻ നടപടിയെടുക്കണമെന്ന് ഹൈക്കോടതി ഉത്തരവിട്ടിരുന്നു. ALSO READ; ‘വർഷങ്ങളോളം പിന്നാക്കാവസ്ഥയിൽ കഴിഞ്ഞിരുന്നവർക്ക് നീതി ഉറപ്പാക്കാൻ തെരഞ്ഞെടുക്കപ്പെട്ട ഗവൺമെന്‍റിന് ഉത്തരവാദിത്വമുണ്ട്’: മന്ത്രി ഡോ. ആർ ബിന്ദുവിദ്യാഭ്യാസ മന്ത്രിയും മന്ത്രിയുടെ ഓഫീസും അനുകൂല നിലപാട് സ്വീകരിക്കുകയും ചെയ്തു. സിപിഐഎം ജില്ലാ സെക്രട്ടറി രാജു എബ്രഹാമും കുടുംബത്തിനുവേണ്ടി ഇടപ്പെട്ടു. ഡി ഇ ഒ ഓഫീസിലെ രണ്ട് ജീവനക്കാരാണ് തടസം നിന്നത്. ഉദ്യോഗസ്ഥർ ബോധപൂർവ്വം വീഴ്ച വരുത്തി. ഈ മനോവിഷമത്തിലാണ് മകൻ ആത്മഹത്യ ചെയ്തതെന്നും ഷിജോയുടെ പിതാവ് ത്യാഗരാജൻ പറഞ്ഞു.NEWS SUMMARY: A man in Pathanamthitta, Kerala, died by suicide after his wife, a school teacher, was denied salary for 14 years.The post എയ്ഡഡ് സ്കൂൾ അധ്യാപികയായ ഭാര്യയ്ക്ക് 14 വർഷമായിട്ടും ശമ്പളമില്ല: കൃഷിവകുപ്പ് ജീവനക്കാരൻ ജീവനൊടുക്കി; ഡിഇഒ ഓഫീസ് ജീവനക്കാർ ബോധപൂർവ്വം വീഴ്ച വരുത്തിയതായി ആരോപണം appeared first on Kairali News | Kairali News Live.