ചലച്ചിത്ര സംവിധായകന്‍ അടൂര്‍ ഗോപാലകൃഷ്ണനെതിരെ ചാലയിലെ ചുമട്ടുതൊഴിലാളികളുടെ പ്രതിഷേധം. കഴിഞ്ഞദിവസം നടന്ന ചലച്ചിത്ര കോണ്‍ക്ലേവില്‍ ചാലയിലെ തൊഴിലാളികള്‍ക്കെതിരെ നടത്തിയ പരാമര്‍ശത്തിനെതിരെയാണ് പ്രതിഷേധം സംഘടിപ്പിച്ചത്.അടൂര്‍ ഗോപാലകൃഷ്ണന്റെ വാക്കുകള്‍ക്ക് ഒരു വിലയും നല്‍കുന്നില്ലെന്ന് കേരള സ്റ്റേറ്റ് ഹെഡ്ലോഡ് ആന്‍ഡ് ജനറല്‍ വര്‍ക്കേഴ്സ് ഫെഡറേഷന്‍ സിഐടിയു ട്രഷറര്‍ എന്‍ സുന്ദരംപിള്ള പറഞ്ഞു. ഐഎഫ്എഫ്കെയില്‍ ലൈംഗിക അതിപ്രസരമുള്ള ചിത്രം ചാലയിലെ ചുമട്ടുതൊഴിലാളികള്‍ വന്ന് തീയ്യറ്റിലെ വാതില്‍ പൊളിച്ചു കാണാന്‍ ശ്രമിച്ചതിനാലാണ് പാസുകള്‍ ഏര്‍പ്പെടുത്തിയെന്നതായിരുന്നു അടൂര്‍ ഗോപാലകൃഷണന്റെ പരാമര്‍ശം. Also read –‘സവർണ മാടമ്പി മനോഭാവത്തിന്റെ, സ്വാഭാവികതാ സിദ്ധാന്തത്തിന്റെ നിലവാരത്തിലേക്ക് ലോകം കണ്ട സർഗപ്രതിഭ താഴുകയാണോ’; പ്രസ്താവന അതാണ് തെളിയിക്കുന്നതെന്നും എസ് ആർ അരുൺബാബുലോക സിനിമയിലെ പ്രമുഖന്‍ ആണ് അടൂര്‍ ഗോപാലകൃഷ്ണന്‍ . എന്നാല്‍ മനസ്സ് മുഴുവന്‍ ഇതുപോലെയുള്ള ചിന്തയാണ്. അടൂര്‍ ഗോപാലകൃഷ്ണന് ആരെയെങ്കിലും സഹായിച്ചിട്ടുണ്ടോ? മറ്റൊന്നും ചിന്തിക്കാതെ എല്ലാ സഹായങ്ങളും നല്‍കുന്നവര്‍ ആണ് തൊഴിലാളികള്‍. മാപ്പ് പറയാന്‍ അടൂര്‍ ഗോപാലകൃഷ്ണന് തയ്യാറാകണമെന്നും സുന്ദരംപിള്ള പറഞ്ഞു.content summery: Protest by porters in Chala against film director Adoor Gopalakrishnan.The post സംവിധായകന് അടൂര് ഗോപാലകൃഷ്ണന്റെ വിവാദ പരാമര്ശം; ചാലയിലെ ചുമട്ടുതൊഴിലാളികള് രംഗത്ത് appeared first on Kairali News | Kairali News Live.