‘സവർണ മാടമ്പി മനോഭാവത്തിന്റെ, സ്വാഭാവികതാ സിദ്ധാന്തത്തിന്റെ നിലവാരത്തിലേക്ക് ലോകം കണ്ട സർഗപ്രതിഭ താഴുകയാണോ’; പ്രസ്താവന അതാണ് തെളിയിക്കുന്നതെന്നും എസ് ആർ അരുൺബാബു

Wait 5 sec.

എതിരഭിപ്രായങ്ങള്‍ ഏതുമില്ലാതെ സര്‍ഗപ്രതിഭയ്ക്ക് മുന്നില്‍ കൈകൂപ്പി നില്‍ക്കുമ്പോഴും വരേണ്യ ബോധത്തിന്റെ പുളിച്ചുതികട്ടുന്ന വെറി അടൂർ ഗോപാലകൃഷ്ണന്റെ മനസ്സില്‍ ഇപ്പോഴും സജീവമായി പുകയുന്നുണ്ട് എന്നാണ് അദ്ദേഹത്തിന്റെ പ്രസ്താവന തെളിയിക്കുന്നതെന്ന് എസ് ആർ അരുൺബാബു. സവര്‍ണ മാടമ്പി മനോഭാവത്തിന്റെ, സ്വാഭാവികതാ സിദ്ധാന്തത്തിന്റെ നിലവാരത്തിലേക്ക് ലോകം കണ്ട സര്‍ഗപ്രതിഭ താഴ്ന്നു പോവുകയാണോ എന്ന ഒരു ചിന്ത മാത്രമാണ് അടൂരിനെ കുറിച്ച് പങ്കുവെക്കാന്‍ കഴിയുന്നതെന്നും അദ്ദേഹം ഫേസ്ബുക്കിൽ കുറിച്ചു.Read Also: ‘ഗായകര്‍ വലിഞ്ഞുകേറി വന്നതല്ല, ക്ഷണിച്ചതിനാലാണ് കോൺക്ലേവിൽ പങ്കെടുത്തത്’; അടൂരിന്റെ പ്രസ്താവനക്കെതിരെ പ്രതിഷേധവുമായി സമംശങ്കരാചാര്യരെ കുറിച്ച് വിവേകാനന്ദന്‍ പറയുന്നുണ്ട്- ശങ്കരനെ നോക്കൂ എന്തൊരു പാണ്ഡിത്യമാണ്, എന്തൊരു ജ്ഞാനമാണ്, എന്തൊരു താര്‍ക്കിക യുക്തിയാണ് പക്ഷേ ‘കരുണയില്ല’. ഇതേ വാക്കുകള്‍ വര്‍ത്തമാനകാല കേരളത്തില്‍ ആര്‍ക്കെങ്കിലും ചാര്‍ത്തിക്കൊടുക്കാമെങ്കില്‍ അത് അടൂര്‍ ഗോപാലകൃഷ്ണനാണ്. മലയാളത്തെ അന്താരാഷ്ട്ര ചലച്ചിത്ര വേദികള്‍ക്ക് സുപരിചിതമാക്കിയ പ്രതിഭയാണ് അടൂര്‍. ‘ ഉടുപ്പില്‍ തുന്നി ചേര്‍ത്ത വിദ്യാഭ്യാസം എത്ര താഴ്ത്തി നമ്മെ’ എന്ന് വള്ളത്തോള്‍ പാടിയത് പോലെ വലുതായ മനുഷ്യര്‍ താഴ്ന്നു പോയാല്‍ അവര്‍ പാതാളത്തോളം താഴ്ന്നതായി നമുക്ക് അനുഭവപ്പെടുമെന്നും അദ്ദേഹം കുറിച്ചു. പോസ്റ്റ് താഴെ വിശദമായി വായിക്കാം:The post ‘സവർണ മാടമ്പി മനോഭാവത്തിന്റെ, സ്വാഭാവികതാ സിദ്ധാന്തത്തിന്റെ നിലവാരത്തിലേക്ക് ലോകം കണ്ട സർഗപ്രതിഭ താഴുകയാണോ’; പ്രസ്താവന അതാണ് തെളിയിക്കുന്നതെന്നും എസ് ആർ അരുൺബാബു appeared first on Kairali News | Kairali News Live.