ഉരുളകിഴങ്ങ് കുറുമ ഇങ്ങനെ പരീക്ഷിക്കൂ; മറ്റ് കറികൾ മാറി നിൽക്കും

Wait 5 sec.

ചപ്പാത്തിക്കും ദോശയ്ക്കുമൊപ്പം കഴിക്കാൻ നല്ല ചൂടോടെ ഉരുളകിഴങ്ങ് കുറുമ ഉണ്ടാക്കിയാലോ? എളുപ്പമാണ്. ഹോട്ടലിൽ കിട്ടുന്ന അതെ രുചിയിൽ വീട്ടിൽ എങ്ങനെ ഉണ്ടാക്കാമെന്ന് നോക്കാം.ആവശ്യ സാധനങ്ങൾ:ഉരുളക്കിഴങ്ങ് – 2 എണ്ണം (ചെറുതായി അരിഞ്ഞത്)സവാള – 1 എണ്ണം (അരിഞ്ഞത്)തക്കാളി – 1 എണ്ണം (അരിഞ്ഞത്)ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് – 1 ടീസ്പൂൺപച്ചമുളക് – 2 എണ്ണം (ചതച്ചത്)പെരുംജീരകം – 1/2 ടീസ്പൂൺകറിവേപ്പില – 2-3 ഇതൾമല്ലിയില – അലങ്കരിക്കാൻമുളകുപൊടി – 1 ടീസ്പൂൺമല്ലിപ്പൊടി – 1 ടീസ്പൂൺമഞ്ഞൾപ്പൊടി – 1/4 ടീസ്പൂൺഗരം മസാല – 1/4 ടീസ്പൂൺതേങ്ങ – 1/2 കപ്പ് (ചിരകിയത്)കശുവണ്ടി – 10-12 എണ്ണംജീരകം – 1/2 ടീസ്പൂൺഎണ്ണ – 2 ടേബിൾസ്പൂൺഉപ്പ് – ആവശ്യത്തിന്വെള്ളം – ആവശ്യത്തിന്Also read: ഉരുളക്കിഴങ്ങുണ്ടോ വീട്ടില്‍ ? എങ്കില്‍ മീനില്ലാതെ മീന്‍കറിയുടെ രുചിയില്‍ ഒരു കിടിലന്‍ കറി റെഡിഉണ്ടാക്കുന്ന വിധം:ആദ്യം ഒരു മിക്സിയുടെ ജാറിൽ തേങ്ങ, കശുവണ്ടി, ജീരകം എന്നിവ ചേർത്ത് നന്നായി അരച്ചെടുക്കുക.ശേഷം ഒരു പാനിൽ എണ്ണ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം, കറിവേപ്പില എന്നിവ ചേർക്കുക. അതിലേക്ക് ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ്, പച്ചമുളക് എന്നിവ ചേർത്ത് വഴറ്റുക. സവാള ചേർത്ത് സ്വർണ്ണ നിറം ആകുന്നത് വരെ വഴറ്റുക. ശേഷം തക്കാളി ചേർത്ത് വഴറ്റുക.ഇതിലേക്ക് മുളകുപൊടി, മല്ലിപ്പൊടി, മഞ്ഞൾപ്പൊടി, ഗരം മസാല എന്നിവ ചേർത്ത് നന്നായി വഴറ്റുക. അരച്ച തേങ്ങയുടെ പേസ്റ്റ് ചേർത്ത് നന്നായി യോജിപ്പിക്കുക. അരിഞ്ഞു വെച്ചിരിക്കുന്ന ഉരുളക്കിഴങ്ങ് ചേർത്ത് നന്നായി ഇളക്കുക. ആവശ്യത്തിന് ഉപ്പും വെള്ളവും ചേർത്ത് അടച്ചു വെച്ച് വേവിക്കുക. ഉരുളക്കിഴങ്ങ് വെന്തു കഴിഞ്ഞാൽ മല്ലിയില കൊണ്ട് അലങ്കരിച്ച് ചൂടോടെ വിളമ്പുക.The post ഉരുളകിഴങ്ങ് കുറുമ ഇങ്ങനെ പരീക്ഷിക്കൂ; മറ്റ് കറികൾ മാറി നിൽക്കും appeared first on Kairali News | Kairali News Live.