നോണ്‍ എ സി ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോർ വരുന്നു; കൂടെ ഈ ആശങ്കയും

Wait 5 sec.

ട്രെയിന്‍ യാത്ര സുരക്ഷിതമാക്കുന്നതിന്റെ ഭാഗമായി എ സിയല്ലാത്ത ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോർ വരുന്നു. സെന്‍ട്രല്‍ റെയില്‍വേ ആണ് ഇത്തരമൊരു പരിഷ്കരണം നടപ്പാക്കാൻ ഒരുങ്ങുന്നത്. നിലവിൽ എ സി ട്രെയിനുകള്‍ക്കാണ് ഓട്ടോമാറ്റിക് ഡോറുകള്‍ ഉള്ളത്. കുര്‍ളയില്‍ ഇത്തരത്തിലുള്ള ആദ്യ ട്രെയിനിന്റെ നിര്‍മാണം പൂര്‍ത്തിയായെന്ന് റിപ്പോർട്ടുണ്ട്. രണ്ട് ദിവസത്തിനുള്ളില്‍ റെയില്‍വേ ബോര്‍ഡ് ചെയര്‍മാന്‍ സതീഷ് കുമാറിന് ഇത് അവതരിപ്പിക്കും. അനുമതി ലഭിച്ചാല്‍ കൂടുതല്‍ ട്രെയിനുകളിൽ ഇത്തരം ഡോറുകൾ ഘടിപ്പിക്കും. ജൂണ്‍ ഒൻപതിന് നടന്ന മുംബ്ര ട്രെയിന്‍ ദുരന്തത്തിനുശേഷമാണ് ഇത്തരമൊരു പരിഷ്കരണത്തിന് ആലോചന തുടങ്ങിയത്.Read Also: അവസാന നിമിഷം തീരുമാനിച്ച യാത്രയാണോ ? വന്ദേഭാരതിൽ ടിക്കറ്റുണ്ട്…; ട്രെയിനെത്തുന്നതിന് 15 മിനിറ്റ് മുൻപ് വരെയും ഇനി ടിക്കറ്റെടുക്കാംഅതേസമയം, ഇന്ത്യയിലെ ട്രെയിനിനുള്ളിലെ തിരക്കും വായുസഞ്ചാരക്കുറവും യാത്രക്കാരെ ബുദ്ധിമുട്ടിക്കുമെന്ന ആശങ്കയുണ്ട്. ഇക്കാരണത്താൽ നേരത്തെ ഇത് പിന്‍വലിച്ചിരുന്നു. 2019-ല്‍ വെസ്റ്റേണ്‍ റെയില്‍വേ ഇത്തരമൊരു പരിഷ്കരണം കൊണ്ടുവരികയും പിൻവലിക്കുകയുമായിരുന്നു. ലോക്കോ പൈലറ്റിനും ട്രെയിന്‍ മാനേജര്‍ക്കും പ്രവര്‍ത്തിപ്പിക്കാന്‍ കഴിയുന്ന തരത്തിലാണ് ഡോർ ക്രമീകരിച്ചത്. The post നോണ്‍ എ സി ട്രെയിനുകളിലും ഓട്ടോമാറ്റിക് ഡോർ വരുന്നു; കൂടെ ഈ ആശങ്കയും appeared first on Kairali News | Kairali News Live.