സംസ്ഥാനത്തെ മഴ മുന്നറിയിപ്പിൽ മാറ്റം. എറണാകുളം, ഇടുക്കി, തൃശ്ശൂർ എന്നീ ജില്ലകളെ കൂടാതെ മലപ്പുറത്തും റെഡ് അലർട്ട് പ്രഖ്യാപിച്ചു. ഇതോടെ 4 ജില്ലകളിലാണ് നിലവിൽ റെഡ് അലർട്ട്. കോഴിക്കോട്, വയനാട്, കണ്ണൂർ, കാസർഗോഡ് ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ, പാലക്കാട് ജില്ലകളിൽ ഓറഞ്ച് അലർട്ട് തുടരുന്നു. നാളെയും അതിതീവ്രമഴ തുടരും.ബംഗാൾ ഉൾക്കടലിൽ തെക്കൻ തമിഴ്നാട് തീരത്തോട് ചേർന്ന് സ്ഥിതിചെയ്യുന്ന ചക്രവാതചുഴിയുടെ സ്വാധീന ഫലമായാണ് സംസ്ഥാനത്ത് മഴ തുടരുന്നത്. അടുത്ത 5 ദിവസം കൂടി അതിശക്തമായ മഴ തുടരും. മഴയ്ക്കൊപ്പം മണിക്കൂറിൽ 50 കിലോമീറ്റർ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ട്. ALSO READ: ഐഎസ്ആർഒയിൽ ജോലി വാഗ്ദാനം ചെയ്ത് കോടികൾ തട്ടിയ കേസ്; റംസിയെ കസ്റ്റഡിയിൽ വാങ്ങി തെളിവെടുപ്പ് നടത്തിമലയോര തീരദേശവാസികൾ അതീവ ജാഗ്രത പാലിക്കണം. താഴ്ന്ന ഭാഗങ്ങളിൽ താമസിക്കുന്നവർ അപകട സാധ്യത മേഖലകളിൽ നിന്ന്, അധികൃതരുടെ നിർദ്ദേശാനുസരണം മാറി താമസിക്കണമെന്ന് സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി അറിയിച്ചു. നിലവിൽ കാസർകോട് മുതൽ തിരുവനന്തപുരം വരെയുള്ള തീരദേശ മേഖലകളിലും പ്രത്യേക ജാഗ്രത നിർദ്ദേശം നൽകിയിട്ടുണ്ട്. കടലക്ഷോഭ സാഹചര്യം നിലനിൽക്കുന്നതിനാൽ കേരള ലക്ഷദ്വീപ് കർണാടക തീരങ്ങളിൽ ഏർപ്പെടുത്തിയ മത്സ്യബന്ധന വിലക്ക് തുടരുകയാണ്.The post കലിപ്പിലാണ് മഴ; ഒരു ജില്ലയിൽ കൂടി റെഡ് അലർട്ട്, മുന്നറിയിപ്പിലെ മാറ്റങ്ങൾ ഇങ്ങനെ appeared first on Kairali News | Kairali News Live.