നാഗ്പൂരിലെ എയിംസില്‍ 22കാരനായ ഇന്റേണിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി

Wait 5 sec.

ഓള്‍ ഇന്ത്യാ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സില്‍ (എയിംസ്) 22കാരനായ ഇന്റേണിനെ തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തി. സങ്കെത് പണ്ഡിത്രാവോ ദബാഡെയാണ് മരിച്ചത്. ഹോസ്റ്റല്‍ മുറിയിലെ കുളിമുറിയില്‍ തൂങ്ങിയ നിലയിലാണ് മൃതദേഹം കണ്ടെത്തിയത്.Also read – ഉത്തർപ്രദേശിൽ മരിച്ചയാളുടെ മൃതദേഹം ആംബുലൻസിൽ നിന്ന് വലിച്ചെറിഞ്ഞ് കുടുംബം: കാരണം?യുവാവിനെ മുറിക്ക് പുറത്തേക്ക് കാണാതായതോടെ സംശയം തോന്നിയ ഹോസ്റ്റലിലുള്ള മറ്റു സുഹൃത്തുക്കള്‍ വാര്‍ഡനെ വിവരം അറിയിക്കുകയായിരുന്നു. തുടര്‍ന്ന് വാര്‍ഡനെത്തി മുറി തള്ളി തുറന്ന് നടത്തിയ പരിശോധനയിലാണ് കുളിമുറിയില്‍ മരിച്ച നിലയില്‍ യുവാവിനെ കണ്ടെത്തിയത്.സംഭവത്തില്‍ അസ്വാഭാവിക മരണത്തിന് കേസെടുത്ത് പൊലീസ് അന്വേഷണം ആരംഭിച്ചു.(ശ്രദ്ധിക്കുക, ആത്മഹത്യ ഒന്നിനും പരിഹാരമല്ല, മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടാം. Helpline 1056. 0471 – 2552056)) content summery: A 22-year-old intern at the All India Institute of Medical Sciences (AIIMS) was found hanging. The deceased has been identified as Sanket Panditrao Dabade. His body was found hanging in the bathroom of his hostel room.The post നാഗ്പൂരിലെ എയിംസില്‍ 22കാരനായ ഇന്റേണിനെ ജീവനൊടുക്കിയ നിലയില്‍ കണ്ടെത്തി appeared first on Kairali News | Kairali News Live.