നിങ്ങളുടെ മക്കള്‍ക്ക് നവോദയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വേണോ? ഇതാ ഒരു സന്തോഷ വാര്‍ത്ത

Wait 5 sec.

ജവഹര്‍ നവോദയ വിദ്യാലയ (ജെഎന്‍വി)ങ്ങളിലേക്ക് ഇപ്പോള്‍ അപേക്ഷിക്കാം. 2026-ലെ ആറാംക്ലാസിലെ പ്രവേശനത്തിനുള്ള ജവഹര്‍ നവോദയ വിദ്യാലയ സെലക്ഷന്‍ ടെസ്റ്റിന് (ജെഎന്‍വിഎസ്ടി) അപേക്ഷിക്കാനുള്ള അവസാന തീയതി നീട്ടി.Also Read : ഡി എൽ എഡിനുള്ള അപേക്ഷ ക്ഷണിച്ചുഎല്ലാ ജെഎന്‍വികളിലും അപേക്ഷാ സമര്‍പ്പണ സഹായത്തിന് ഹെല്‍പ്പ് ഡെസ്‌കുകള്‍ പ്രവര്‍ത്തിക്കും. അപേക്ഷ cbseitms.rcil.gov.in/nvs/ വഴി ഓഗസ്റ്റ് 13 വരെ നല്‍കാം. അപേക്ഷാ ഫീസ് ഇല്ല. വിവരങ്ങള്‍ പ്രോസ്പക്ടസില്‍ ലഭിക്കും. 27 സംസ്ഥാനങ്ങളിലും എട്ട് കേന്ദ്ര ഭരണ പ്രദേശങ്ങളിലുമായി മൊത്തം 654 വിദ്യാലയങ്ങളുണ്ട്.Also Read : ബിഎസ് സി നഴ്സിങ് ആൻഡ് അലൈയ്ഡ് ഹെൽത്ത് സയൻസ് പ്രവേശനം; ഒന്നാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചുകേരളത്തിലെ 14 ജെഎന്‍വികള്‍: ചെന്നിത്തല (ആലപ്പുഴ), നേരിയമംഗലം (എറണാകുളം), കുളമാവ് (ഇടുക്കി), ചെണ്ടയാട് (കണ്ണൂര്‍), പെരിയ (കാസര്‍കോട്), വടകര (കോഴിക്കോട്), കൊട്ടാരക്കര (കൊല്ലം), വടവാതൂര്‍ (കോട്ടയം), വെണ്‍കുളം (മലപ്പുറം), മലമ്പുഴ (പാലക്കാട്), വെച്ചൂച്ചിറ (പത്തനംതിട്ട), വിതുര (തിരുവനന്തപുരം), മായന്നൂര്‍ (തൃശ്ശൂര്‍), ലക്കിടി (വയനാട്).The post നിങ്ങളുടെ മക്കള്‍ക്ക് നവോദയ വിദ്യാലയത്തില്‍ അഡ്മിഷന്‍ വേണോ? ഇതാ ഒരു സന്തോഷ വാര്‍ത്ത appeared first on Kairali News | Kairali News Live.