‘ഇന്‍ഡിഗോ പ്രതിസന്ധി സംയുക്ത പാര്‍ലമെൻ്ററി കമ്മിറ്റിയോ ജുഡീഷ്യല്‍ കമ്മീഷനോ അന്വേഷിക്കണം’: പ്രധാനമന്ത്രിക്ക് കത്തെഴുതി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി

Wait 5 sec.

ഇന്‍ഡിഗോ പ്രതിസന്ധി വിഷയം സംയുക്ത പാര്‍ലമെന്ററി കമ്മിറ്റിയോ ജുഡീഷ്യല്‍ കമ്മീഷനോ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് പ്രധാനമന്ത്രിക്ക് കത്തെഴുതി ഡോ.ജോണ്‍ ബ്രിട്ടാസ് എം പി. യാത്രക്കാരെ സംരക്ഷിക്കുന്നതിനും പൊതുജനവിശ്വാസം പുനഃസ്ഥാപിക്കുന്നതിനും ഉടനടി നടപടികളും സ്വീകരിക്കണെമെന്നും കത്തില്‍ അദ്ദേഹം ആവശ്യപ്പെട്ടു. വിമാന നിരക്കുകളിലെ വര്‍ദ്ധനവിലും നടപടി സ്വീകരിക്കണം. പ്രതിസന്ധി ഗുരുതരമായ വ്യവസ്ഥാപിത തകര്‍ച്ചയാണെന്നും എം പി പ്രധാനമന്ത്രിക്കുള്ള കത്തില്‍ ആവശ്യപ്പെട്ടു.അതേസമയം, തുടര്‍ച്ചയായ അഞ്ചാം ദിവസവും യാത്രക്കാരെ ഇന്‍ഡിഗോ വലച്ചു. മുന്നൂറിലധികം സര്‍വീസുകള്‍ ഇന്നും റദ്ദാക്കിയിരുന്നു. കേന്ദ്ര സര്‍ക്കാര്‍ വിമാന കമ്പനികളുമായി ചേര്‍ന്ന് ബോധപൂര്‍വ്വം നടത്തിയ ആകാശ കൊള്ള എന്ന് ഡോ. ജോണ്‍ ബ്രിട്ടാസ് എം പി വിമര്‍ശിച്ചിരുന്നു. പൈലറ്റുമാരുടെ വിശ്രമ സമയത്തില്‍ ഇളവ് അനുവദിച്ചെങ്കിലും ഇന്‍ഡിഗോയുടെ പ്രതിസന്ധി പൂര്‍ണമായും ഒഴിഞ്ഞിട്ടില്ല. തിരുവന്തപുരം , ദില്ലി , കൊല്‍ക്കത്ത, മുബൈ. ചെന്നൈ എന്നിവിടങ്ങളില്‍ നിന്നുള്ള അന്താരാഷ്ട്ര , ആഭ്യന്തര സര്‍വീസുകളാണ് മുടങ്ങിയത്.ALSO READ: ആ കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടതല്ല; ഡബിൾ ട്രാപ്പ് ആക്രമണത്തിൽ ട്രംപിനെതിരെ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽഅഞ്ചാം ദിവസവും കമ്പനി കൈ ഒഴിഞ്ഞതോടെ കടുത്ത പ്രതിഷേധത്തിലാണ് യാത്രക്കാര്‍. വിഷയത്തില്‍ വ്യോമയാന മന്ത്രാലയത്തിൻ്റെ അന്വേഷണം ഉന്നമിടുന്നത് കമ്പനിയുടെ കൃത്യവിലോപത്തിലേക്കാണെന്നാണ് റിപ്പോര്‍ട്ടുകള്‍. The post ‘ഇന്‍ഡിഗോ പ്രതിസന്ധി സംയുക്ത പാര്‍ലമെൻ്ററി കമ്മിറ്റിയോ ജുഡീഷ്യല്‍ കമ്മീഷനോ അന്വേഷിക്കണം’: പ്രധാനമന്ത്രിക്ക് കത്തെഴുതി ഡോ. ജോണ്‍ ബ്രിട്ടാസ് എം പി appeared first on Kairali News | Kairali News Live.