വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്; 82.7 ബില്യൺ ഡോളറിന് കരാറൊപ്പിട്ടതായി റിപ്പോർട്ട്

Wait 5 sec.

അമേരിക്കൻ സിനിമാ നിർമാണ കമ്പനി വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാനൊരുങ്ങി നെറ്റ്ഫ്ലിക്സ്. വാർണർ ബ്രോസ് ഡിസ്കവറിയുടെ സ്റ്റുഡിയോകളും സ്ട്രീമിംഗ് യൂണിറ്റും സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ് 82.7 ബില്യൺ ഡോളറിന് ധാരണാപത്രം ഒപ്പിട്ടതായിട്ടാണ് റിപ്പോ‌ർട്ട്. ആഴ്ചകളോളം നീണ്ടുനിന്ന ലേല യുദ്ധത്തിന് ശേഷമാണ് ഈ കരാർ. പണവും ഓഹരിയും ചേര്‍ന്നതാണ് കരാര്‍ പ്രകാരമുള്ള കൈമാറ്റം എന്നും വിവരം ഉണ്ട്.വാർണർ ബ്രോസ് ഡിസ്കവറിയുടെ മുഴുവൻ ഓഹരികൾക്കായും നെറ്റ്ഫ്ലിക്സ് ഏകദേശം 28 ഡോളർ ഒരു ഷെയറിന് വാഗ്ദാനം ചെയ്തിരുന്നു. കേബിൾ ടിവി ആസ്തികൾ സ്പിൻഓഫ് ചെയ്യാൻ തീരുമാനിച്ചിരുന്നെങ്കിലും, കമ്പനിയുടെ മൊത്തം ഉടമസ്ഥാവകാശത്തിനായി നെറ്റ്ഫ്ലിക്സ് നൽകിയ ഈ തുക, പാരാമൗണ്ട് സ്കൈഡാൻസിന്റെ ഏകദേശം 24 ഡോളറിന്റെ ബിഡിനെ മറികടന്നു. അടുത്ത വർഷം പകുതിയോടെ ഏറ്റെടുക്കൽ പൂർത്തിയാകുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്.ALSO READ: ആ കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടതല്ല; ഡബിൾ ട്രാപ്പ് ആക്രമണത്തിൽ ട്രംപിനെതിരെ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽഇതോടെ വാര്‍ണര്‍ ബ്രദേഴ്സിന്‍റെ പ്രശസ്ത സിരീസുകളായ ദി ബിഗ് ബാങ് തിയറി, ദി സൊപ്രാനോസ്, ഗെയിം ഓഫ് ത്രോണ്‍സ്, ഒപ്പം ദി വിസാര്‍ഡ് ഓഫ് ഒസി പോലെയുള്ള സിനിമകൾ ഇനി നെറ്റ്ഫ്ലിക്സിലൂടെ ആരാധകർക്ക് കാണാനാകും. സാമ്പത്തിക ബുദ്ധിമുട്ടുകൾ കൊണ്ടാണ് സിനിമ, ടെലിവിഷൻ സ്റ്റുഡിയോകളും എച്ച്.ബി.ഒ, സി.എൻ.എൻ തുടങ്ങിയ ചാനലുകളും വിൽക്കാൻ വാർണർ ബ്രദേഴ്സ് ഡിസ്കവറി തീരുമാനിച്ചത് എന്നാണ് റിപ്പോർട്ടുകളിൽ പറയുന്നത്.The post വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്; 82.7 ബില്യൺ ഡോളറിന് കരാറൊപ്പിട്ടതായി റിപ്പോർട്ട് appeared first on Kairali News | Kairali News Live.