ഇന്ത്യൻ തീയേറ്റർ രംഗത്തേ വിശ്വ നാടക -ചലച്ചിത്ര സാംസ്ക്കാരിക പ്രവർത്തകനായിരുന്ന ഗിരീഷ് കർണാടിന്റെ നാമധേയത്തിൽ പ്രവർത്തിക്കുന്ന തീയേറ്റർ & സ്മാരകവേദിയുടെ അഞ്ചാമത് സമഗ്ര സംഭാവനയ്ക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു. ബ്ലെസ്സി (ചലച്ചിത്ര സംവിധാനം, ചിത്രം – ആടുജീവിതം) രാജു എബ്രഹാം (രാഷ്ട്രീയം സാംസ്ക്കാരികം) സബീർ പേഴുംമൂട് (പ്രവാസ കലാ -സാംസ്ക്കാരികം ) പി എൻ സുരേഷ് ബാബു നാടകം (തീയേറ്റർ) എന്നിവർക്കാണ് അവാർഡ്. ALSO READ: വാർണർ ബ്രദേഴ്സിനെ സ്വന്തമാക്കാൻ നെറ്റ്ഫ്ലിക്സ്; 82.7 ബില്യൺ ഡോളറിന് കരാറൊപ്പിട്ടതായി റിപ്പോർട്ട്പതിനായിരം രൂപയും പ്രശംസാപത്രവും ശിൽപ്പവും അടങ്ങിയ അവാർഡ് ഫെബ്രുവരി അവസാനവാരം പത്തനംതിട്ട പ്രസ് ക്ലബിൽ വിതരണം ചെയ്യുമെന്ന് പ്രസിഡന്റ് ഡോ. രാജാ വാര്യർ, രക്ഷാധികാരി രാജേന്ദ്രൻ തായാട്ട്, സെക്രട്ടറി കൊടുമൺ ഗോപാലകൃഷ്ണൻ എന്നിവർ അറിയിച്ചുThe post ഗിരീഷ് കർണാട് സമഗ്ര സംഭാവനക്കുള്ള അവാർഡുകൾ പ്രഖ്യാപിച്ചു appeared first on Kairali News | Kairali News Live.