സാരിയുടെ തുമ്പ് പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി: വർക്കലയിൽ പ്രസ് ജീവനക്കാരിക്ക് ദാരുണാന്ത്യം

Wait 5 sec.

വർക്കലയിൽ സ്വകാര്യ പ്രിന്റിംഗ് പ്രസ്സിലെ ജീവനക്കാരിക്ക് ദാരുണാന്ത്യം. വർക്കല എം ജി എം സ്കൂളിൻ്റെ ഉടമസ്ഥതയിൽ പ്രവർത്തിക്കുന്ന പൂർണ്ണ പബ്ലിക്കേഷന്റെ പ്രിന്റിങ് പ്രസ്സിലാണ് അപകടം നടന്നത്. വർക്കല ചെറുകുന്ന് സ്വദേശി ബീന (51) ആണ് മരിച്ചത്. ഇന്ന് രാവിലെയോടെ ജോലിക്ക് എത്തിയ ബീനയുടെ സാരിയുടെ തുമ്പ് മെഷീനിൽ കുരുങ്ങിയായിരുന്നു അപകടം.സഹപ്രവർത്തകർ ഉടൻ തന്നെ മെഷീനിൽ നിന്നും ബീനയെ പുറത്തെടുത്തെങ്കിലും ശരീരം ചതഞ്ഞ നിലയിൽ ആയിരുന്നു. ഉടൻ തന്നെ വർക്കലയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.The post സാരിയുടെ തുമ്പ് പ്രിന്റിംഗ് മെഷീനില്‍ കുടുങ്ങി: വർക്കലയിൽ പ്രസ് ജീവനക്കാരിക്ക് ദാരുണാന്ത്യം appeared first on Kairali News | Kairali News Live.