വെൽഫയർ പാർട്ടി നന്നായി എന്നതാണ് ലീഗ് നിലപാടെന്ന് മന്ത്രി കെ എൻ ബാലഗോപാൽ. പുള്ളി പുലിയുടെ പുള്ളി മാഞ്ഞ് പോയ പോലെയാണ് ലീഗിന്റെ നിലപാട്. ആർ.എസ്.എസിനും ബിജെപിക്കും വർഗ്ഗീയത ഇല്ലെന്ന് പറയും പോലെയാണ് വെൽഫയർ പാർട്ടിയെ കുറിച്ച് ലീഗ് പറയുന്നത് എന്നും അദ്ദേഹം പറഞ്ഞു. രാഹുലിനെ കുറിച്ചുള്ള വിഷയത്തിൽ, നല്ല ക്രിമിനൽ ബുദ്ധിയുള്ളവർ ഒളിച്ചു നടന്നാൽ പോലീസാണോ കുറ്റവാളി എന്നും അദ്ദേഹം ചോദിച്ചു. അതിലെ കുറ്റവാളി ഒളിച്ച് നടക്കുന്നയാളും സംരക്ഷണം കൊടുക്കുന്നവരുമാണ്.ALSO READ: ‘ബിജെപിയെ എതിർത്താൽ അനുഭവിക്കേണ്ടിവരും’: വൈദികനെ അധിക്ഷേപിച്ച് പി സി ജോർജ്ബിജെപിയും കോൺഗ്രസും ഒരുമിച്ച് ഗൂഡാലോചന നടത്തുന്നു. സ്വർണ്ണ പാളി വിവാദത്തിൽ ഹൈക്കോടതി നേരിട്ടാണ് അന്വേഷിക്കുന്നത്. ജയകുമാർ ഐഎഎസിനെ ദേവസ്വം ബോർഡ് പ്രസിഡന്റായി നിയോഗിച്ചത് സർക്കാരിന്റെ സുതാര്യത വ്യക്തമാക്കുന്നതാണ്. ഒന്നേമുക്കാൻ ലക്ഷം കോടിയുടെ വികസനം നടപ്പിലാക്കുമ്പോൾ ഒരു അഴിമതിയും ഉന്നയിക്കാൻ കഴിഞ്ഞിട്ടില്ല. വളരെ സുതാര്യമായാണ് ഭരണ നിർവ്വഹണം.കോടതിയെ സർക്കാർ അനുസരിക്കുന്നത് തെറ്റാണോ എന്നും അദ്ദേഹം ചോദിച്ചു. സർവ്വകലാശാല വിഷയത്തിൽ സുപ്രീം കോടതി വിധിയെ അംഗീകരിക്കാത്ത ബി ജെ പി യുടെ നിലപാട് ശരിയാണോ ?വിഴിഞ്ഞം തുറമുഖത്ത് 3 ലക്ഷം ടൺ ഭാരം വഹിക്കുന്ന കപ്പലുകളാണ് അടുക്കുന്നത്. 1000 കോടി സ്ഥലമെടുപ്പിന് ബജറ്റിൽ ഉൾപ്പെടുത്തി. വിഴിഞ്ഞം പദ്ധതി തിരുവനന്തപുരം കൊല്ലം പത്തനംതിട്ട ആലപ്പുഴ പത്തനംതിട്ട ജില്ലകൾക്ക് കുതിപ്പേകും. Z കാറ്റഗറി സുരക്ഷ ഉള്ളവർക്ക് 2 വർഷം കൂടുമ്പോൾ വാഹനം മാറണം എന്നത് നിയമ വ്യവസ്ഥയാണ്. 15 വർഷം കാലാവധി കഴിഞ്ഞ വാഹനങ്ങൾ കണ്ടം ചെയ്യണം. വിവിധ വകുപ്പുകളുടെ വാഹനങ്ങളും മാറണം എന്നും അദ്ദേഹം പറഞ്ഞു.The post ആർ.എസ്.എസിനും ബിജെപിക്കും വർഗീയതയില്ലെന്ന് പറയും പോലെയാണ് വെൽഫയർ പാർട്ടിയെ കുറിച്ച് ലീഗ് പറയുന്നത്: മന്ത്രി കെ എൻ ബാലഗോപാൽ appeared first on Kairali News | Kairali News Live.