”കൊളന്തയ്ക്ക് കൊഞ്ചം മുടി കെട്ടിത്തര മുടിയുമാ…” ശബരിമലയില്‍ പെൺകുട്ടിക്ക് മുടി കെട്ടിക്കൊടുക്കുന്ന പൊലീസുദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു

Wait 5 sec.

തമി‍ഴ് നാട്ടില്‍ നിന്നും മകളുമായി ശബരിമല ദർശനത്തിനെത്തിയ രക്ഷിതാവിന് പെൺ കുട്ടിയുടെ മുടികെട്ടിക്കാൻ അറിയില്ല. അടുത്ത് കണ്ട പൊലീസുദ്യോഗസ്ഥയോട് കൊളന്തയ്ക്ക് കൊഞ്ചം മുടികെട്ടിത്തര മുടിയുമായെന്ന് തമി‍ഴില്‍ ചോദിച്ചു. ഉടനെ ഒരു ചേച്ചിയുടെ സ്നേഹത്തോടെ പൊലീസുകാരി മുടി കെട്ടിക്കൊടുത്തു. അടുത്തുള്ളയാരോ ആ സ്നേഹത്തിൻ്റെ ദൃശ്യങ്ങൾ മൊബൈലില്‍ പകർത്തി സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചു. ഒട്ടും വൈകാതെ തന്നെ സാമൂഹ്യ മാധ്യമങ്ങളുലൂടെ ജനങ്ങൾ അത് സ്വീകരിക്കുകയും ചെയ്തു. അവസാനം സംസ്ഥാന പൊലീസിൻ്റെ ഫേസ് ബുക്ക് പേജിലും മനോഹരമായ വീഡിയോ ‘കൊളന്തയ്ക്ക് കൊഞ്ചം മുടി കെട്ടിത്തര മുടിയുമാ’ യെന്ന ക്യാപ്ഷനോടെ പങ്ക് വച്ചു.ALSO READ : ‘ എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നുന്നു’; വൈറലായി ജോലി തേടി ഇന്ത്യയിലെത്തിയ 25-കാരിയുടെ റെഡ്ഡിറ്റ് പോസ്റ്റ്തൊട്ടടുത്ത് മുടി കെട്ടാനാവശ്യമായ സാധനങ്ങളുമായി നില്‍ക്കുന്ന രക്ഷിതാവിനേയും വീഡിയോയിൽ കാണാം. രണ്ട് മണിക്കൂറുകൊണ്ട് ഒന്നരലക്ഷത്തിലേറെ വ്യൂസും പത്തായിരത്തിലേറെ ലൈക്കും നിരവധി ഷെയറുകളും വീഡിയോയ്ക്ക് കിട്ടി. നിരവധിയാളുകൾ കമൻ്റിലൂടെ അഭിപ്രായം പങ്ക് വയ്ക്കുയും ചെയ്തു. അമ്മ മനസ്സെന്നും സ്നേഹത്തിന്റെ കാവലെന്നുമുൾപ്പെടെയു‍ള്ള നിരവധി കമന്റുകളാണ് പോസ്റ്റിന് കിട്ടുന്നത്. കമന്റിലൂടെ കേരള പൊലീസിൻ്റെ സ്നേഹത്തേയും കരുതലിനേയും ജനങ്ങൾ അഭിനന്ദിക്കുകയാണ്.The post ”കൊളന്തയ്ക്ക് കൊഞ്ചം മുടി കെട്ടിത്തര മുടിയുമാ…” ശബരിമലയില്‍ പെൺകുട്ടിക്ക് മുടി കെട്ടിക്കൊടുക്കുന്ന പൊലീസുദ്യോഗസ്ഥയുടെ വീഡിയോ വൈറലാകുന്നു appeared first on Kairali News | Kairali News Live.