വെനസ്വേല തീരത്ത് അമേരിക്ക ഡബിൾ ട്രാപ്പിലൂടെ തകർത്ത കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടതായിരുന്നില്ലെന്ന് ഓപ്പറേഷന് മേൽനോട്ടം വഹിച്ച നാവികസേനയുടെ അഡ്മിറല്‍. കഴിഞ്ഞ ദിവസം നിയമസഭാംഗങ്ങളോട് കാര്യം റിപ്പോർട്ട് ചെയ്തതായാണ് ഇൻ്റർ നാഷണൽ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. നാവികസേന അഡ്മിറല്‍ ഫ്രാങ്ക് ബ്രാഡ്ലിയാണ് കാര്യങ്ങൾ വിശദമാക്കിയത്. മറ്റൊരിടത്തേക്ക് പുറപ്പെട്ട കപ്പലാണിതെന്നാണ് സൂചന. ലഹരി മറ്റൊരു കപ്പലിലേക്ക് കൈമാറാൻ എത്തിക്കുന്നുവെന്ന ഇൻ്റലിജൻസ് വിവരമാണ് കപ്പല്‍ തകർക്കാൻ കാരണമായത്. എന്നാല്‍ കൈമാറാനെത്തിയ രണ്ടാമത്തെ കപ്പല്‍ ഇതുവരെ അമേരിക്കയിലേക്കെത്തുകയോ നാവികസേനയ്ക്ക് കണ്ടെത്താനാകുകയോ ചെയ്തിട്ടില്ല.ALSO READ: ട്രംപിനെ സമാധാനിപ്പിക്കാൻ ഫിഫയുടെ വക സമാധാന സമ്മാനംഒന്നിലേറെ തവണ കപ്പല്‍ ആക്രമിച്ച് അതിലുണ്ടായിരുന്നവരെ എല്ലാം കൊലപ്പെടുത്തിയതിൽ ട്രംപ് സർക്കാരിനെതിരെ വീണ്ടും വിമർശനം ഉയർത്തുന്നതാണ് നാവിക സേനാ അഡ്മിറലിന്റെ വെളിപ്പെടുത്തൽ. നാല് തവണയാണ് കപ്പലിലേക്ക് വെടിയുതിർത്തത്. ആദ്യ ആക്രമണത്തിൽ കപ്പൽ നടുവെ പിളർന്നു. കപ്പലിലുണ്ടായിരുന്ന രണ്ട് പേർ തകർന്ന ഭാഗത്ത് തൂങ്ങിക്കിടക്കുകയായിരുന്നു. ഈ സമയത്താണ് മറ്റ് മൂന്ന് ആക്രമണങ്ങളും ഒന്നിന് പുറകെ ഒന്നായി നടന്നത്. പിന്നാലെ കപ്പൽ പൂർണമായി മുങ്ങി. കപ്പലിലുണ്ടായിരുന്നവർ കീ‍ഴടങ്ങാൻ ശ്രമിച്ചതുപോലും പരിഗണിക്കാതെയാണ് ആക്രമണമുണ്ടായതെന്നും വിമർശനമുണ്ട്. ആക്രമണത്തിന് മുന്നെ തന്നെ എല്ലാവരേയും കൊല്ലാൻ തക്ക ശക്തിയുള്ളതാവും ആക്രമണമെന്ന് അറിവുള്ളതായും ഫ്രാങ്ക്ളിൻ നിയമസഭാംഗങ്ങളോട് പറഞ്ഞു. അമേരിക്കയിലേക്ക് പുറപ്പെട്ട ഭീകരവാദികളുടെ കപ്പൽ തകർത്തുവെന്നാണ് ട്രംപ് അന്ന് പ്രതികരിച്ചത്.The post ആ കപ്പൽ അമേരിക്കയിലേക്ക് പുറപ്പെട്ടതല്ല; ഡബിൾ ട്രാപ്പ് ആക്രമണത്തിൽ ട്രംപിനെതിരെ വെളിപ്പെടുത്തലുമായി നാവികസേനാ അഡ്മിറൽ appeared first on Kairali News | Kairali News Live.