കടുവ സെൻസസിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ മരിച്ചു. പുതൂർ ഫോറസ്റ്റ് സ്റ്റേഷനിലെ അസിസ്റ്റൻ്റ് ബീറ്റ് ഫോറസ്റ്റ് ഓഫീസർ കാളിമുത്തുവാണ് മരിച്ചത്. പാലക്കാട് അട്ടപ്പാടി പുതൂരിലാണ് സംഭവം. കടുവ സെൻസസിനിടെ കാട്ടാന ആക്രമിക്കുകയായിരുന്നു.നേരത്തെ, തേക്കടിയിൽ കടുവ സെൻസസിനായി പോയ സംഘത്തിന് നേരെ കാട്ടുപോത്തിൻ്റെ ആക്രമണമുണ്ടായിരുന്നു. പിന്നാലെ വാച്ചര്‍ക്ക് പരുക്കേറ്റു. സാരമായി പരുക്കേറ്റ മേഘമല സ്വദേശിയായ വൈരമുത്തുവിനെ വിദഗ്ധ ചിതിത്സയ്ക്കായി തേനി മെഡിക്കല്‍ കോളേജിലേക്ക് ഉടൻ തന്നെ മാറ്റിയിരുന്നു. കടുവ സെൻസസിനായി കാട്ടിലേക്ക് പോയ സംഘത്തിന് നേരെ കാട്ടുപോത്ത് പാഞ്ഞടുക്കുകയായിരുന്നു. കൂടെയുണ്ടായിരുന്നവര്‍ ഉടൻ തന്നെ ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു.ALSO READ: ‘ബാബറി മസ്ജിദ് തകർന്നു വീഴുന്നത് മുറിയുടെ ജനലുകളിലൂടെ ഞങ്ങൾക്ക് അപ്പോഴും കാണാമായിരുന്നു’; 33 വർഷം മുമ്പ് ദേശാഭിമാനിയിൽ എഴുതിയ ലേഖനം പങ്കുവെച്ച് ജോൺ ബ്രിട്ടാസ് എം.പികടുവ സെൻസസിന് വനംവകുപ്പ് ഉദ്യോഗസ്ഥര്‍ കൂട്ടം തെറ്റി കാട്ടിലകപ്പെട്ടു പോകുകയും പീന്നീട് ഇവരെ കണ്ടെത്തുകയും ചെയ്തിരുന്നു. ബോണക്കാട് പരുത്തിപ്പള്ളി ഭാഗത്താണ് ഇവര്‍ കൂട്ടം തെറ്റിപ്പോയത്. The post കടുവ സെൻസസിന് പോയ വനംവകുപ്പ് ഉദ്യോഗസ്ഥൻ കാട്ടാന ആക്രമണത്തിൽ മരിച്ചു appeared first on Kairali News | Kairali News Live.