ട്രംപിനെ സമാധാനിപ്പിക്കാൻ ഫിഫയുടെ വക സമാധാന സമ്മാനം

Wait 5 sec.

ജനങ്ങളെ തമ്മിൽ ഒന്നിപ്പിക്കുകയും, ഭാവി തലമുറയ്ക്ക് മുന്നോട്ട് പോകാൻ പ്രതീക്ഷ നൽകുകയും ചെയ്യുന്ന വിശിഷ്ട വ്യക്തികൾക്ക് വേണ്ടിയാണ് ഫിഫ സമാധാനത്തിനുള്ള സമ്മാനം ഏർപ്പെടുത്തിയത്. എന്നാൽ ഈ ലോകത്തിൽ സമാധാനത്തിനുള്ള നോബൽ സമ്മാനം അർഹിക്കുന്ന ഏക വ്യക്തി താനാണെന്ന് പറഞ്ഞ് നടന്ന യു എസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനാണ് ഇത് ലഭിച്ചത്. 2026-ൽ വാഷിം​ഗ്ടണിൽ നടക്കുന്ന വേൾഡ് കപ്പിന്റെ നറുക്കെടുപ്പ് ചടങ്ങിലാണ് സമ്മാനദാനം നടന്നത്. ഫിഫ പ്രസിഡന്റ് ​ഗിയാനി ഇൻഫാന്റിനോയാണ് ട്രംപിന് സമ്മാനം കൈമാറിയത്. ജനങ്ങളോട് കരുതലുള്ള നേതാവ് എന്നാണ് ഇൻഫാന്റിനോ ട്രംപിനെ വിശേഷിപ്പിച്ചത്. എന്നാൽ ഫിഫ പ്രസിഡന്റുമായി അടുത്ത ബന്ധമുള്ളതിനാൽ ഈ സമ്മാനം ട്രംപിന് തന്നെയാകുമെന്ന് പരക്കെയൊരഭ്യൂഹം നേരത്തെതന്നെ ഉണ്ടായിരുന്നു.also read : 23-ാമത് ഇന്ത്യ – റഷ്യ ഉച്ചകോടി; 9 കരാറുകളില്‍ ഒപ്പുവെച്ച് ഇരു രാജ്യങ്ങളുംഅടുത്ത വർഷം നടക്കാനിരിക്കുന്ന ലോകകപ്പും തനിക്ക് വേണമെന്ന് വാശിയുള്ള ട്രംപിന് ലഭിച്ച സർട്ടിഫിക്കറ്റിൽ പ്രശംസിച്ചിരിക്കുന്നത് ലോകത്തിന്റെ സമാധാനവും ഐക്യവും പ്രോൽസാഹിപ്പിക്കുന്ന നടപടികൾക്കുള്ള അം​ഗീകാരം എന്നാണ്. മുൻപ് ഫുഡ്ബോൾ ലേകകപ്പിന്റെ ആദ്യ ടിക്കറ്റ് ട്രംപിന് നല്കുന്ന വേദിയിൽ താനാണ് എപ്പോഴും ശരി എന്ന തൊപ്പി ധരിച്ച് ട്രംപ് എത്തിയിരുന്നു. ഇത് ഞാനെടുക്കട്ടെയെന്ന രീതിയിൽ കപ്പു പിടിച്ചു നിൽക്കുന്ന ട്രംപിന് അന്നെ ട്രോളുകൾ കിട്ടിയതാണ്. മത്സരങ്ങളുടെ ഭൂരിഭാ​ഗവും അമേരിക്കയിൽ നടക്കുമെന്നതിനാൽ അതിന്റെ മുഴുവൻ ക്രഡിറ്റും ട്രംപ് അടിച്ചുമാറ്റാൻ ശ്രമിക്കുമെന്നതും ഉറപ്പാണ്. മഹത്തായ കായിക മാമാങ്കത്തെ തന്റെ പരിധിയിലാക്കി എല്ലാം വിലയ്ക്ക് വാങ്ങാൻ ഓരുങ്ങുന്ന ട്രംപിന്റെ ആ​ദ്യ ചുവട് വയ്പ്പായി ഈ സമ്മാനത്തെകാണാം.എല്ലാത്തിലും താനാണ് പ്രഥമൻ എന്ന് ലോകം മുഴുവൻ പാടി നടക്കുന്ന ട്രംപ് ജീവിതത്തിൽ തനിക്ക് ലഭിച്ച ഏറ്റവും വലിയ അം​ഗികീരം എന്ന് പറഞ്ഞുകൊണ്ടാണ് സമ്മാനം സ്വീകരിച്ചത്. പ്രഥമ വനിത മെലാനിയക്കും മറ്റ് കുടുംബാ​ഗങ്ങൾക്കും നന്ദി അറിയിച്ചു. ട്രംപ് പലപ്പോഴായി സമാധാനത്തിനുള്ള നോബൽ സമ്മാനത്തിനായി പരസ്യമായി ശ്രമിച്ചിട്ടുണ്ട്. ​ഗാസ വെടിനിർത്തൽ കരാറിനായി മധ്യസ്ഥ സ്ഥാനം വഹിച്ചിട്ടുള്ളതിനാൽ സമാധാനത്തിനുള്ള നോബൽ ട്രംപ് അർഹിക്കുന്നതായി ഇൻഫാന്റിനോ മുൻപ് പറഞ്ഞിരുന്നു. ഫിഫയുടെ സ്ഥിരം കായിക പുരസ്കാരങ്ങളിൽ നിന്ന് വ്യത്യസ്തമാണ് ഈ സമ്മാനം. കരീബിയൻ മയക്ക് മരുന്ന് ബോട്ടിന് നേരെയുള്ള ആക്രമണത്തിനും, കുടിയേറ്റവുമായി ബന്ധപ്പെട്ടുള്ള ട്രംപിന്റെ വാക്കുകളുടെയും പേരിലും ഭരണകൂടം വിമർശനം നേരിടുന്ന സാഹചര്യത്തിലാണ് സമ്മാനം ലഭിച്ചത് എന്നതും ശ്രദ്ധേയം. 2026 നടക്കുന്ന വേൾഡ്കപ്പിന്റെ ആതിഥേയത്വം മെക്ക്സിക്കയ്ക്കും കാനഡയ്ക്കുമൊപ്പം ചേർന്ന് അമേരിക്ക വഹിക്കും.The post ട്രംപിനെ സമാധാനിപ്പിക്കാൻ ഫിഫയുടെ വക സമാധാന സമ്മാനം appeared first on Kairali News | Kairali News Live.