‘സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നാട് ഏറ്റവും ഉന്നതമായ നാടായി മാറി, അതിനിടയാക്കിയതിൽ പങ്കു വഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും’; മുഖ്യമന്ത്രി

Wait 5 sec.

കൊച്ചി കോർപ്പറേഷൻ നടത്തിയ പ്രവർത്തന മികവിൻ്റെ നേട്ടം ജനങ്ങൾ അംഗീകരിച്ചുവെന്ന് മുഖ്യമന്ത്രി പിണറായാ വിജയൻ. അധികാരവികേന്ദ്രീകരണത്തിന്റെ ഏറ്റവും മാതൃകാപരമായ പ്രവർത്തനം ആണ് കേരളത്തിൽ നടക്കുന്നത് എന്നും ഏറ്റവും വലിയ നേട്ടം നാട് അതി ദാരിദ്ര്യ മുക്തമായത് ആണെന്നും അദ്ദേഹം പറഞ്ഞു. തദ്ദേശ ഭരണ സ്ഥാപനങ്ങൾ ഇതിൽ വലിയ പങ്കു വഹിച്ചു. ലോകം അംഗീകരിക്കുന്ന നേട്ടത്തിലേക്ക് ഉയരാൻ സംസ്ഥാനത്തിന് കഴിഞ്ഞു. തദ്ദേശസ്ഥാപനങ്ങൾക്ക് ലഭിച്ച അധികാരവും ഫണ്ടും മികച്ച രീതിയിൽ ഉപയോഗിക്കാൻ കഴിഞ്ഞു. രാജ്യം അംഗീകരിക്കുന്ന സംസ്ഥാനമായി കേരളം മാറി.അനീതികൾക്ക് ഇരയായിരുന്ന ഒരു ഭൂതകാലം നമുക്കുണ്ടായിരുന്നു. വിദ്യ അഭ്യസിക്കാനും ഇഷ്ടമുള്ള വസ്ത്രം ധരിക്കാനുള്ള അവകാശമില്ലാത്ത കാലം ഉണ്ടായിരുന്നു. സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നാട് ഏറ്റവും ഉന്നതമായ നാടായി മാറി. നവോത്ഥാനത്തിലൂടെ വലിയ മാറ്റം സൃഷ്ടിച്ചു. കേരളത്തിൽ മാറ്റത്തിന് ഇടയാക്കിയതിൽ വലിയ പങ്കു വഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും ആണ്.ALSO READ: കോട്ട തിരികെ പിടിച്ച് എസ്എഫ്ഐ; കുസാറ്റിൽ ഉജ്ജ്വല വിജയംകേരള മോഡൽ രാജ്യവും ലോകവും അംഗീകരിച്ചു. സാമ്പത്തികശേഷി ഇല്ലാത്ത നാടാണെങ്കിലും നമ്മുടെ ജീവിത നിലവാരം മെച്ചപ്പെട്ടതായി. കാലാനുസൃതമായ പുരോഗതി നാം നേടിയില്ല എന്ന് തിരിച്ചറിഞ്ഞപ്പോഴാണ് ജനകീയാസൂത്രണം കൊണ്ടുവന്നത്. 2016 ൽ നാടിൻ്റെ സ്ഥിതി എന്തായിരുന്നു എന്ന് നമുക്കറിയാം. കേരളം വലിയ തകർച്ച നേരിട്ട ഘട്ടമായിരുന്നു. പൊതുവിദ്യാലയങ്ങളും ആരോഗ്യവും തകർച്ചയിൽ ആയിരുന്നു എന്നും അദ്ദേഹം പറഞ്ഞു.The post ‘സ്വാമി വിവേകാനന്ദൻ ഭ്രാന്താലയം എന്ന് വിശേഷിപ്പിച്ച നാട് ഏറ്റവും ഉന്നതമായ നാടായി മാറി, അതിനിടയാക്കിയതിൽ പങ്കു വഹിച്ചത് കമ്മ്യൂണിസ്റ്റ് പ്രസ്ഥാനങ്ങളും പുരോഗമന പ്രസ്ഥാനങ്ങളും’; മുഖ്യമന്ത്രി appeared first on Kairali News | Kairali News Live.