വൈറ്റമിൻ ഡിയുടെ നല്ല ഉറവിടമാണ് കൂൺ. പ്രോട്ടീൻ, അമിനോ ആസിഡുകൾ, വൈറ്റമിൻ ഡി, ബി2, ബി3 എന്നിവയും ഇതിൽ അടങ്ങിയിട്ടുണ്ട്. എന്നാൽ കൂൺ എങ്ങനെ കേടാകാതെ സൂക്ഷിക്കാം എന്നത് പലരെയും അലട്ടുന്ന ഒരു പ്രശ്നമാണ്.പുതിയ പായ്ക്കറ്റ് കൂൺ വാങ്ങിയാൽ ഒന്നോ രണ്ടോ ദിവസത്തിനുള്ളിൽ വഴുവഴുപ്പുള്ളതാവുകയോ കറുത്ത പാടുകൾ വരികയോ ചെയ്യുമെന്നാണ് പലരുടെയും പരാതി. യാഥാർത്ഥത്തിൽ ശരിയായ രീതിയിൽ സൂക്ഷിക്കാതിരിക്കുമ്പോഴാണ് ഇങ്ങനെ സംഭവിക്കുന്നത്. കൂണിൻ്റെ ഏറിയെ പങ്കും ജലാംശമാണ്. അതുകൊണ്ടുതന്നെ ഈർപ്പം തങ്ങിനിൽക്കുന്ന അന്തരീക്ഷത്തിലോ വളരെ മുറുക്കി അടച്ച പാത്രങ്ങളിലോ വെച്ചാൽ കൂൺ വേഗത്തിൽ ഉപയോഗശൂന്യമാകും. അതേസമയം ശരിയായ രീതിയിൽ സൂക്ഷിക്കുന്നത് കൂണിന്റെ ഘടന നിലനിർത്താനും പോഷകങ്ങൾ സംരക്ഷിക്കാനും സഹായിക്കും.ഫ്രിഡ്ജിൽ സൂക്ഷിക്കേണ്ടത് എങ്ങനെ?കൂൺ ഫ്രിഡ്ജിലേക്ക് മാറ്റുമ്പോൾ പേപ്പർ ബാഗിലോ, തുണിയിൽ പൊതിഞ്ഞോ സൂക്ഷിക്കാം. വായുസഞ്ചാരം നിലനിർത്താൻ സഹായിക്കുന്ന തരത്തിൽ സൂക്ഷിക്കുന്നതാണ് നല്ലത്. കൂൺ അവയുടെ ഗുണമേന്മ അനുസരിച്ച് അഞ്ച് മുതൽ ഏഴ് ദിവസം വരെ ഫ്രഷായി നിലനിൽക്കും.കൂൺ സൂക്ഷിക്കാൻ പ്ലാസ്റ്റിക് പാത്രങ്ങൾ വേണ്ട. പ്ലാസ്റ്റിക് പാക്കേജിങ് ഈർപ്പം തങ്ങിനിർത്താൻ ഇടയാക്കുന്നു. ഇത് കൂൺ കേടാകുന്നതിന് കാരണമാകാം. വായുകടക്കാത്ത എയർടൈറ്റ് പാക്കേജിങ്ങും ഒഴിവാക്കുന്നതാണ് ഉചിതം. കൂൺ സംഭരിച്ചിരിക്കുന്ന പാത്രങ്ങൾക്കു മുകളിൽ മറ്റു സാധനങ്ങൾ വെക്കാതിരിക്കാനും നോക്കണം.Also Read: ശ്രദ്ധിച്ചില്ലെങ്കിൽ ‘മാങ്ങ’ പണിതരും; കഴിക്കുന്നതിന് മുന്നേ ഇക്കാര്യങ്ങൾ അറിഞ്ഞിരിക്കണംകൂൺ ഉപയോഗിക്കാൻ എടുക്കുന്നതിന് മുമ്പ് കഴുകാതിരിക്കുന്നതാണ് ഉചിതം. പാചകം ചെയ്യാൻ എടുക്കുമ്പോൾ മാത്രം ഇവ വൃത്തിയാക്കിയാൽ മതിയാകും.ദീർഘകാല സംഭരണത്തിന് എന്തുചെയ്യണം?ഒരാഴ്ചയിലധികം കൂൺ കേടുവരാതെ സൂക്ഷിക്കണമെങ്കിൽ ഫ്രീസുചെയ്യാം. ഫ്രീസുചെയ്യുന്നതിന് മുമ്പ് ഇവ ചെറുതായി വഴട്ടി തണുപ്പിക്കാം.രണ്ട് മാസം വരെ ഫ്രോസൺ കൂൺ കേടുകൂടാതെയിരിക്കും.The post കൂൺ ഫ്രിഡ്ജില്‍ വെക്കുമ്പോൾ കേടാകുന്നതാണോ പ്രശ്നം? ഈ പൊടിക്കൈ അറിയാതെ പോകരുത് appeared first on Kairali News | Kairali News Live.