​ഗാസിയാബാദിലെ ജുവല്ലറി കൊലപാതകം: ഓൺലൈൻ ​ഗെയ്മിൽ പ്രതിക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ

Wait 5 sec.

​ഗാസിയാബാദ്: ഉത്തർപ്രദേശിലെ ​ഗാസിയാബാദിലെ മോ​ദിന​ഗറിലെ 75 വയസ്സുള്ള ജുവല്ലറി വ്യാപാരിയെ കൊലപ്പെടുത്തിയ കേസിലെ പ്രതി അം​ങ്കിത് ​ഗുപ്തയെ തിരിച്ചറിഞ്ഞു. രാവിലെ 8:30ഓടെ ​ഗിർധാരി ലാൽ ആൻഡ് സൺസ് എന്ന ജുവല്ലറിയിൽ ​ഗുപ്ത അതിക്രമിച്ചു കയറി ഉടമയായ ഗിർധാരി ലാലിനെ 10 തവണ കുത്തികൊലപ്പെടുത്തുകയായിരുന്നുകവർച്ചനടത്തുക എന്ന ലക്ഷ്യത്തോടെയാണ് അയാൾ അതിക്രമിച്ചു കടന്നത് എന്ന് റിപ്പോർട്ടുണ്ട്. കംപ്യൂട്ടർ ആപ്ലിക്കേഷനിൽ ബിരു​ദാനന്തര ബിരുദധാരിയായ ​ഗുപ്തയ്ക്ക് 6000 ഫോളോവേഴ്സുള്ള യൂട്യൂബ് ചാനൽ ഉണ്ട്. കഴിഞ്ഞമാസം ​ഗുപ്തയുടെ കുടുംബം മോ​ദിന​ഗറിൽ നിന്നും മറ്റൊരു സ്ഥലത്തേക്ക് താമസം മാറിയിരുന്നു. പോലീസ് റിപ്പോർട്ടിൽ പ്രതിയ്ക്ക് സാമ്പത്തിക പ്രശനങ്ങൾ ഉണ്ടായിരുന്നതായും കൂടാതെ ഓൺലൈൻ ഗെയ്മിങിൽ 20 ലക്ഷം രൂപ നഷ്ടപ്പെട്ടിരുന്നു എന്നും പറയുന്നുalso read : പ്രതിശ്രുതവധുവിന്റെയും വരന്റെയും സ്വകാര്യ ചിത്രങ്ങൾ പരസ്യപ്പെടുത്തി: ആണ്‍സുഹൃത്ത് പിടിയില്‍ആഴ്ചകളോളം പ്രതി ഗിർധാരി ലാലിനെ പിൻതുടർന്നു എപ്പോഴാണ് കട തുറക്കുന്നതെന്ന് മനസ്സിലാക്കിയിരുന്നു. സംഭവം നടന്ന ദിവസം ​ഗുപ്ത മങ്കി ക്യാപ് ധരിച്ച് കടയിൽ കയറി ഉടമയ്ക്ക് നേരെ മുളകുപൊടി വിതറിയ ശേഷം പലയാവർത്തി കുത്തുകയായിരുന്നു. ബഹളം കേട്ട് എത്തിയ ലാൽ ​ഗുപ്തയുടെ മകൻ രുപേന്ദ്ര സോണിക്ക് നേരെ തോക്കുചൂണ്ടി രക്ഷപ്പെട്ടു. പ്രദേശവാസികളാണ് പ്രതിയെ പിടികൂടിയത്.കുറ്റകൃത്യം നടത്താൻ അം​ങ്കിത് ​ഗുപ്ത വ്യക്തമായ പദ്ധതിയുണ്ടാക്കിയിരുന്നു എന്ന് പോലീസ് പറഞ്ഞു.The post ​ഗാസിയാബാദിലെ ജുവല്ലറി കൊലപാതകം: ഓൺലൈൻ ​ഗെയ്മിൽ പ്രതിക്ക് നഷ്ടപ്പെട്ടത് 20 ലക്ഷം രൂപ appeared first on Kairali News | Kairali News Live.