ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി നടത്തിയ പരാമർശത്തിനെതിരെ ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റിന്റെ രൂക്ഷ വിമർശനം. ‘കാല് വെന്ത പട്ടിയെപ്പോലെ ഓടുകയാണ് കോൺഗ്രസിന്റെ ഒരു നേതാവെന്നും അപ്പോഴും DYFI യുടെ നെഞ്ചത്ത് കേറാൻ നോക്കുകയാണ് വയനാട് ഫണ്ട് പിരിച്ച് മുക്കിയവർ എന്നുമാണ് വി വസീഫ് ഫേസ്ബുക്കിൽ കുറിച്ചത്. ‘Shame on you Abin Varkey ‘ എന്നും അദ്ദേഹം പോസ്റ്റിൽ കുറിച്ചു.ALSO READ: ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച് അബിൻ വർക്കിഇന്ന് രാവിലെയാണ് ഡിവൈഎഫ്ഐയുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച് യൂത്ത് കോൺഗ്രസ് നേതാവ് അബിൻ വർക്കി പരാമർശം നടത്തിയത്. യൂത്ത് കോൺഗ്രസ് പ്രഖ്യാപിച്ച വീട് എവിടെയെന്ന് ചോദ്യത്തിന് ഉത്തരമില്ലാതെ വന്നപ്പോ‍ഴാണ് അവഹേളിച്ചു കൊണ്ടുള്ള അബിൻ വർക്കിയുടെ മറുപടി. വയനാടിനായി ഡിവൈഎഫ്ഐ കൊടുത്തത് പാർട്ടി അക്കൗണ്ടിലേക്ക് തിരികെ വരുമെന്നാണ് അബിൻ വർക്കിയുടെ പരാമർശം. വയനാട്ടിൽ സർക്കാർ നടത്തിയ പുനരധിവാസ പ്രവർത്തനങ്ങളെയും യൂത്ത് കോൺഗ്രസ് നേതാവ് അവഹേളിച്ചു. ഒരു വീടുപോലും കൊടുക്കാത്ത യൂത്ത് കോൺഗ്രസിന്‍റെ നേതാവാണ് ഡിവൈഎഫ്ഐയുടെ ദുരിതാശ്വാസനിധി തട്ടിപ്പാണെന്ന് ആരോപിച്ച് രംഗത്തെത്തിയത്. ഈ പരാമർശത്തിനെതിരെ വ്യാപക പ്രതിഷേധങ്ങളാണ് ഉയരുന്നത്.The post ‘കാല് വെന്ത പട്ടിയെപ്പോലെ ഓടുകയാണ് നേതാവ്; അപ്പോഴും DYFI യുടെ നെഞ്ചത്ത് കേറാൻ നോക്കുകയാണ് വയനാട് ഫണ്ട് പിരിച്ച് മുക്കിയവർ’; DYFI യുടെ വയനാട് ദുരിതാശ്വാസ സഹായത്തെ അവഹേളിച്ച അബിൻ വർക്കിക്കെതിരെ വി വസീഫ് appeared first on Kairali News | Kairali News Live.