മലയാളികൾ നെഞ്ചേറ്റിയ ജനനേതാവ്; അമരസ്മരണയിൽ കോടിയേരി

Wait 5 sec.

അതുല്യനായ കമ്മ്യൂണിസ്റ്റ് നേതാവ് കോടിയേരി ബാലകൃഷണന്റെ ഓര്‍മകള്‍ക്ക് ഇന്ന് മൂന്ന് വയസ്സ്. ചരിത്രത്തിലേക്ക് വിട വാങ്ങിയെങ്കിലും ജനഹൃദയങ്ങളില്‍ ഇന്നും ജീവിക്കുകയാണ് പ്രിയ നേതാവായ കോടിയേരി. വിപ്ലവകാരിക്ക് മരണമില്ലെന്ന കോടിയേരിയുടെ തന്നെ വാക്കുകള്‍ കേരളം അനുഭവിച്ചറിഞ്ഞ മൂന്ന് വര്‍ഷങ്ങളാണ് കടന്നുപോയത്.കഴിഞ്ഞ മൂന്ന് വര്‍ഷവും രാഷ്ട്രീയ കേരളം കോടിയേരിയെ ഓര്‍ക്കാത്ത ഒരു ദിനം പോലും കടന്നുപോയിട്ടില്ല. മനസ്സ് തൊടുന്ന പുഞ്ചിരിയുമായി ആ സൗമ്യ സാന്നിധ്യം ജനകോടികളുടെ ഹൃദയങ്ങളില്‍ ജീവിക്കുകയാണ്. ഒരു കമ്മ്യൂണിസ്‌റ് നേതാവ് എങ്ങനെയായിക്കണം എന്നതിന്റെ ഉത്തരമായിരുന്നു കോടിയേരിയെന്ന നാലക്ഷരം.Read Also: ജനകീയം ‘മുഖ്യമന്ത്രി എന്നോടൊപ്പം’; ലഭിച്ചത് 4369 കോളുകള്‍മൊട്ടമ്മല്‍ കുഞ്ഞുക്കുറുപ്പിന്റെയും നാരായണിയമ്മയുടെയും മകനായി പിറന്ന കോടിയേരിക്ക് സമരവും ജനസേവനവുമായിരുന്നു ജീവിതം. വിദ്യാര്‍ഥി രാഷ്ട്രീയത്തിലൂടെ ആരംഭിച്ച പൊതുജീവിതം. അവസാനിക്കുന്നത് വരെ നിസ്വവര്‍ഗത്തിന്റെ വിമോചനത്തിനായുള്ള അക്ഷീണമായ പോരാട്ടം. അടിയന്തരാവസ്ഥക്കാലത്തെ കഠിന പീഡനങ്ങളും ജയില്‍വാസവും കോടിയേരിയിലെ വിപ്ലവകാരിയെ വാര്‍ത്തെടുത്തു. എസ് എഫ്‌ ഐ സംസ്ഥാന സെക്രട്ടറി, പാര്‍ട്ടി കണ്ണൂര്‍ ജില്ലാ സെക്രട്ടറി, സംസ്ഥാന സെക്രട്ടറി, പൊളിറ്റ് ബ്യൂറോ അംഗം തുടങ്ങിയ നിലകളിലെല്ലാം കോടിയേരിയുടെ നേതൃപാടവം കേരളം കണ്ടു. അഞ്ച് തവണ നിയമസഭാംഗം, കേരളത്തിലെ പൊലീസ് സേനയെ പരിഷ്‌കരിച്ച ആഭ്യന്തരമന്ത്രി, ചരിത്രത്തിലാദ്യമായി കേരളത്തില്‍ ഇടത് സര്‍ക്കാര്‍ തുടര്‍ഭരരണം നേടിയതിന് പിന്നിലെ ജനകീയ ഇടപെടലുകള്‍… അര നൂറ്റാണ്ട് കാലത്തെ കേരള രാഷ്ട്രീയ ചരിത്രത്തില്‍ കോടിയേരിയെന്ന പേര് അടയാളപ്പെടുത്തിയ നിരവധി മുഹൂര്‍ത്തങ്ങള്‍. രോഗത്തിന്റെ വേദനകള്‍ക്കിടയിലും പാര്‍ട്ടി ചുമതലകള്‍ക്കായിരുന്നു മുന്‍ഗണന. Read Also: ‘കേന്ദ്രത്തെ വിമര്‍ശിക്കുന്ന മാധ്യമ പ്രവര്‍ത്തകര്‍ക്കെതിരെ നടപടി എടുക്കുന്നു’; രാജ്യത്ത് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനം വെല്ലുവിളി നേരിടുന്നെന്ന് മുഖ്യമന്ത്രി2022 ഒക്ടോബര്‍ ഒന്നിന് ചെന്നെെ അപ്പോളോ ആശുപത്രിയില്‍ വച്ച് ആ വിപ്ലവ ജീവിതത്തിന് തിരശ്ശീല വീണപ്പോള്‍ കേരളം ഒന്നടങ്കം കണ്ണീരണിഞ്ഞു. പയ്യാമ്പലത്തെ തീരത്തേക്ക് ഒഴുകിയെത്തിയ ജനസമുദ്രം കണ്ണീരും പൂക്കളും വര്‍ഷിച്ച് ലോകത്തോട് പറഞ്ഞു: ‘ഞങ്ങളുടെ പ്രിയനേതാവിനെ യാത്രയാക്കുന്നത് മണ്ണില്‍ നിന്ന് മാത്രമാണ്, മനസ്സില്‍ നിന്നല്ല…’The post മലയാളികൾ നെഞ്ചേറ്റിയ ജനനേതാവ്; അമരസ്മരണയിൽ കോടിയേരി appeared first on Kairali News | Kairali News Live.