പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യൂത്ത് കോണ്‍ഗ്രസ് പൊട്ടിത്തെറിയിലേക്ക്. സംഘടനയിൽ തര്‍ക്കം രൂക്ഷമായി. ലൈംഗിക പീഡന ആരോപണങ്ങളെ തുടർന്ന് രാഹുല്‍ മാങ്കൂട്ടത്തില്‍ രാജിവെച്ച് ഒന്നര മാസമായിട്ടും പുതിയ പ്രസിഡന്റിനെ തെരഞ്ഞെടുക്കാനായില്ല. അബിന്‍ വര്‍ക്കിക്കായി സൈബര്‍ ഗ്രൂപ്പുകള്‍ രംഗത്തെത്തി. ഇതോടെ വാട്ട്സാപ്പ് ഗ്രൂപ്പുകളില്‍ പോര് മുറുകുകയാണ്. വാട്ട്സ് ആപ്പ് പോസ്റ്ററുകളുടെ സ്ക്രീന്‍ ഷോട്ട് കൈരളി ന്യൂസിന് ലഭിച്ചു.അബിന്‍ വര്‍ക്കിയെ പ്രസിഡന്റാക്കിയില്ലെങ്കില്‍ പരസ്യ പ്രതികരണത്തിനാണ് നീക്കം. ഇതിനായി മണ്ഡലംതല ഭാരവാഹികളെ വരെ ഉള്‍പ്പെടുത്തി വാട്ട്സാപ്പ് ഗ്രൂപ്പ് സൃഷ്ടിച്ചു. അബിന്‍ വര്‍ക്കിയുടെ ചിത്രം ഡി പിയാക്കിയാണ് പുതിയ ഗ്രൂപ്പ്. കെ സി വേണുഗോപാലിനെതിരെയും വി ഡി സതീശനെതിരെയും രൂക്ഷ വിമര്‍ശനമാണ് ഗ്രൂപ്പിൽ ഉയർന്നത്.Read Also: രാഹുൽ ഗാന്ധിക്കെതിരായ വധഭീഷണി; ബി ജെ പി നേതാവ് പ്രിന്‍റു മഹാദേവൻ കീ‍ഴടങ്ങിപ്രസിഡന്റ് സ്ഥാനത്തേക്ക് പരിഗണിക്കുന്ന കെ എം അഭിജിത്തും ബിനു ചുള്ളിയിലും ഒ ജെ ജനീഷും പെട്ടിപിടുത്തക്കാരെന്നാണ് പരിഹാസം. അഭിജിത്ത് എം കെ രാഘവൻ്റെയും ബിനു ചുള്ളിയിൽ കെ സി വേണുഗോപാലിൻ്റെയും പെട്ടി പിടുത്തക്കാരാണെന്നാണ് യൂത്ത് കോൺഗ്രസുകാർ പ്രചരിപ്പിക്കുന്നത്.The post പ്രസിഡന്റ് സ്ഥാനത്തെ ചൊല്ലി യൂത്ത് കോണ്ഗ്രസ് പൊട്ടിത്തെറിയിലേക്ക്; അബിന് വര്ക്കിക്കായി സൈബര് ഗ്രൂപ്പുകള് രംഗത്ത് appeared first on Kairali News | Kairali News Live.