എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകളെന്ന് എൻ എസ് എസ് ജനറൽ സെക്രട്ടറി ജി സുകുമാരൻ നായർ. ഫ്ലക്സുകൾക്ക് പിന്നിലും ചില ചാനലുകളാണെന്നും അദ്ദേഹം പറഞ്ഞു. ഇതുമായി ബന്ധപ്പെട്ട് തെളിവുകൾ ലഭിച്ചെന്നും സുകുമാരൻ നായർ വെളിപ്പെടുത്തി. പെരുന്നയിലെ വിജയദശമി ദിനാചരണത്തിലായിരുന്നു വിമർശനം.നല്ലതിനെ എൻ എസ് എസ് അംഗീകരിക്കും. വിശ്വാസം, ആചാരം, എന്നിവ സംരക്ഷിക്കുകയാണ് എൻ എസ് എസ് നിലപാട്. അടിത്തറയുള്ള സംഘടന മന്നത്ത് പത്മനാഭൻ ഉണ്ടാക്കി തന്നിട്ടുണ്ട് എന്നും അദ്ദേഹം പറഞ്ഞു. തന്റെ മാറിൽ നൃത്തമാടുകയാണ്. അതുപോലെ കേരളത്തിലെ നായന്മാരുടെ മാറത്ത് നൃത്തമാടാമെന്ന് ആരും വ്യാമോഹിക്കേണ്ട എന്നും അദ്ദേഹം പറഞ്ഞു.Also read: വാക്കുപാലിച്ച് സർക്കാർ; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് നിയമന ഉത്തരവ് നാളെ കൈമാറുംശബരിമല വിഷയത്തിൽ ഇപ്പോഴും സുപ്രീം കോടതിയിൽ ഒമ്പത് അംഗ ബഞ്ചിൽ എൻ എസ് എസിന്റെ കേസ് ഉണ്ട്. ശബരിമലയിൽ ആചാര അനുഷ്ടാനങ്ങൾ ദേവസ്വം ബോർഡ് സംരക്ഷിച്ചു വരുന്നു. ഈസന്ദർഭത്തിൽ ശബരിമലയിൽ വികസനം കൂടി വേണം. അതുകൊണ്ടാണ് അയ്യപ്പ സംഗമത്തിൽ എൻഎസ്എസ് പ്രതിനിധി പങ്കെടുത്തത്. എന്നാൽ ഈ വിഷയം രാഷ്ട്രീയവൽക്കരിക്കാനാണ് ശ്രമം നടക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു.രാഷ്ട്രീയമായി സമദൂരത്തിലാണ് പക്ഷെ സമദൂരത്തിൽ ശരിദൂരം കണ്ടെത്തി. നേതൃത്വത്തിൽ ഇരിക്കുന്ന ആളുകളെ വ്യക്തിഹത്യ ചെയ്താൽ എൻ എസ് എസിനെ തകർക്കാനാവില്ല. മാന്യമായി പ്രവർത്തിക്കുന്ന പ്രസ്ഥാനമാണ് എൻ എസ് എസ്. കേവലം ലാഭേശ്ചകണ്ട് ഈ പ്രസ്ഥാനത്തെ നശിപ്പിക്കാൻ ശ്രമിച്ചാൽ അത് നടക്കില്ല എന്നും സുകുമാരൻ നായർ പറഞ്ഞു.The post ‘എൻ എസ് എസ് വിഷയം വഷളാക്കിയത് ചില ചാനലുകൾ’: ജി സുകുമാരൻ നായർ appeared first on Kairali News | Kairali News Live.