അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ രാത്രി മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ്

Wait 5 sec.

അടുത്ത മൂന്ന് മണിക്കൂറിൽ പ്രതീക്ഷിക്കാവുന്ന ദിനാന്തരീക്ഷാവസ്ഥ കാലാവസ്ഥ വകുപ്പ് പുറത്ത് വിട്ടു. സംസ്ഥാനത്തെ പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കണ്ണൂർ, കാസറഗോഡ് ജില്ലകളിൽ ഒറ്റപ്പെട്ടയിടങ്ങളിൽ നേരിയ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.NOWCAST dated 02/10/2025Time of issue 2200 hr IST (Valid for next 3 hours)Light rainfall is very likely to occur at isolated places in the Pathanamthitta, Alappuzha, Idukki, Kannur & Kasaragod districts of Kerala.ALSO READ; ‘കപ്പലിൽ ഇരുന്ന് വരനും വീട്ടിലിരുന്ന് വധുവും രജിസ്റ്റർ ചെയ്ത വിവാഹം, ഇതാണ് ‘കേരളാ ഡിജിറ്റൽ സ്റ്റോറി’; ഓൺലൈൻ വിവാഹ രജിസ്ട്രേഷൻ വിശേഷങ്ങൾ പങ്കുവച്ച് മന്ത്രി എംബി രാജേഷ്മത്സ്യത്തൊഴിലാളി ജാഗ്രത നിർദേശം:03/10/2025 (നാളെ): ഗുജറാത്ത് തീരം, വടക്കു കിഴക്കൻ അറബിക്കടൽ, വടക്ക് പടിഞ്ഞാറൻ അറബിക്കടൽ, മധ്യ കിഴക്കൻ അറബിക്കടൽ അതിനോട് ചേർന്ന മധ്യ പടിഞ്ഞാറൻ അറബിക്കടൽ, ഗൾഫ് ഓഫ് മന്നാർ അതിനോട് ചേർന്ന കന്യാകുമാരി പ്രദേശം, വടക്കു പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ, മധ്യ പടിഞ്ഞാറൻ ബംഗാൾ ഉൾക്കടൽ അതിനോട് ചേർന്ന പ്രദേശങ്ങൾ, ആന്ധ്രാപ്രദേശ്, ഒഡീഷ, പശ്ചിമ ബംഗാൾ, ബംഗ്ലാദേശ് തീരങ്ങളോട് ചേർന്ന പ്രദേശങ്ങൾ എന്നിവിടങ്ങളിൽ മണിക്കൂറിൽ 40 മുതൽ 50 കിലോമീറ്റർ വരെയും ചില അവസരങ്ങളിൽ 60 കിലോമീറ്റർ വരെയും വേഗതയിൽ ശക്തമായ കാറ്റിനും മോശം കാലാവസ്ഥയ്ക്കും സാധ്യതയുണ്ട്.The post അടുത്ത മൂന്ന് മണിക്കൂറിൽ അഞ്ച് ജില്ലകളിൽ രാത്രി മഴ; മുന്നറിയിപ്പുമായി കാലാവസ്ഥ വകുപ്പ് appeared first on Kairali News | Kairali News Live.