മനാമ: മൂന്നര പതിറ്റാണ്ട് കാലത്തെ ബഹ്റൈന്‍ പ്രവാസ ജീവിതം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങുന്ന കെഎംസിസിസി ബഹ്റൈന്‍ സ്റ്റേറ്റ് കൗണ്‍സില്‍ അംഗവും, താനൂര്‍ പൊന്മുണ്ടം പഞ്ചായത്ത് ഗ്ലോബല്‍ കെഎംസിസി വൈസ് പ്രസിഡന്റുമായ മലപ്പുറം തിരൂര്‍ വൈലത്തൂര്‍ സ്വദേശി വാഹിദ് ബിയ്യാത്തിലിന് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്‍കി ആദരിച്ചു.കെഎംസിസിയില്‍ സജീവമായി പ്രവര്‍ത്തിച്ചിരുന്ന വാഹിദ് ബഹ്റൈനിലെ നിരവധി സാമൂഹിക, സാസ്കാരിക സംഘടനകളില്‍ ഭാരവാഹി കൂടിയാണ്. ബഹ്റൈനില്‍ തിരൂര്‍ മണ്ഡലം കെഎംസിസി രൂപീകരണത്തിലും വാഹിദിന്റെ സേവനം ഉണ്ടായിരുന്നു. ബഹ്റൈനില്‍ വന്ന ഉടന്‍ വര്‍ഷങ്ങളോളം റോയല്‍ കോര്‍ട്ടില്‍ ജോലി ചെയ്തിരുന്നു. കഴിഞ്ഞ ദിവസം വാഹിദ് നാട്ടിലേക്ക് മടങ്ങി.കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് ജനറല്‍ സെക്രട്ടറി ശംസുദ്ധീന്‍ വെള്ളിക്കുളങ്ങര മൊമോന്റോ നല്‍കി വാഹിദിനെ ആദരിച്ചു. കെഎംസിസി ബഹ്റൈന്‍ സ്റ്റേറ്റ് ഓര്‍ഗനൈസിങ് സെക്രട്ടറി ഗഫൂര്‍ കൈപ്പമംഗലം, കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം വര്‍ക്കിങ് കമ്മിറ്റി അംഗം ഡോ. യാസര്‍ ചോമയില്‍, മാപ്പിള കലാ അക്കാദമി പ്രസിഡന്റ് സലാം നിലമ്പൂര്‍,പാടും കൂട്ടുകാര്‍ ഗ്രൂപ്പ് അഡ്മിന്‍ സിദ്ധീഖ് കരിപ്പൂര്‍, ശ്രീജിത്ത് എന്നിവര്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു.അന്‍വര്‍ വടകര, അഫീഫ് വൈലത്തൂര്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു. മനാമ ബസ്റ്റാന്റ് എക്സ്പ്രസ്സ് ഹോട്ടലിന് മുകളില്‍ നടന്ന ചടങ്ങ് കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം പ്രസിഡന്റ് അഷ്റഫ് കുന്നത്ത് പറമ്പില്‍ അദ്ധ്യക്ഷത വഹിച്ചു. കെഎംസിസി ബഹ്റൈന്‍ തിരൂര്‍ മണ്ഡലം ജനറല്‍ സെക്രട്ടറി എം മൗസല്‍ മൂപ്പന്‍ തിരൂര്‍ സ്വാഗതവും, മണ്ഡലം സെക്രട്ടറി ശംസുദ്ധീന്‍ കുറ്റൂര്‍ നന്ദിയും പറഞ്ഞു. The post വാഹിദ് തിരൂരിന് കെഎംസിസിസി ബഹ്റൈന് തിരൂര് മണ്ഡലം കമ്മിറ്റി യാത്രയയപ്പ് നല്കി appeared first on Bahrain Vartha ബഹ്റൈൻ വാർത്ത.