എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം; ഐസിഎഫ്

Wait 5 sec.

മനാമ: ഗള്‍ഫ് സെക്ടറുകളിലേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹമാണെന്ന് ഇന്ത്യന്‍ കള്‍ച്ചറല്‍ ഫൗണ്ടേഷന്‍ (ഐസിഎഫ്). ശൈത്യകാല ഷെഡ്യൂളുകളില്‍ വരുത്തിയ മാറ്റങ്ങളിലൂടെയാണ് ഗള്‍ഫിലേക്കുള്ള വിമാന സര്‍വ്വീസുകള്‍ റദ്ദ് ചെയ്യുന്നതായി എയര്‍ ഇന്ത്യ അറിയിച്ചത്.കണ്ണൂര്‍ കോഴിക്കോട് വിമാനത്താവളങ്ങളില്‍ നിന്നും ഒക്ടോബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ശൈത്യകാല സര്‍വീസുകളാണ് പ്രധാനമായും നിര്‍ത്തലാക്കിയത്. മലബാര്‍ മേഖലയില്‍ നിന്നുള്ള യാത്രക്കാരെ പ്രതിസന്ധിയിലാക്കുന്ന നീക്കമാണ് എയര്‍ ഇന്ത്യയുടെ ഭാഗത്ത് നിന്ന് ഉണ്ടായിരിക്കുന്നതെന്ന് ഐസിഎഫ് കുറ്റപ്പെടുത്തി.സമ്മര്‍ ഷെഡ്യൂളുകളില്‍ ഗള്‍ഫ് സെക്ടറില്‍ നിന്ന് 96 സര്‍വ്വീസുകള്‍ ഉണ്ടായിരുന്നത് 54 ആക്കി കുറച്ചിരിക്കുകയാണ്. മാത്രമല്ല, കണ്ണൂരില്‍ നിന്ന് ബഹ്‌റൈനിലേക്ക് നേരിട്ട് സര്‍വീസുകളുമില്ല. എയര്‍ ഇന്ത്യ എക്‌സ്പ്രസ് മാനേജ്‌മെന്റ് നടപടി പ്രവാസികള്‍ക്ക് വലിയ യാത്രാ ദുരിതമാണ് വരുത്തി വെക്കുന്നതെന്നും ഐസിഎഫ് അഭിപ്രായപ്പെട്ടു.സര്‍വ്വീസ് സമയങ്ങളില്‍ കൃത്യത പാലിക്കാത്തതും മറ്റും കാരണമുള്ള ദുരിതങ്ങള്‍ തന്നെ നിലവില്‍ പ്രവാസികള്‍ക്ക് തലവേദനയാണ്. ഉള്ള സര്‍വീസ് റദ്ദാക്കുക കൂടി ചെയ്യുന്നതിലൂടെ മലബാറില്‍ നിന്നുള്ള ഗള്‍ഫ് യാത്രക്കാരുടെ ദുരിതം വീണ്ടും വര്‍ദ്ധിക്കുകയാണ്. വിഷയത്തില്‍ അടിയന്തിരമായി ഇടപെട്ട് പരിഹാരം കാണണമെന്ന് ഐസിഎഫ് ബഹ്റൈന്‍ അധികൃതരോട് ആവശ്യപ്പെട്ടു. The post എയര്‍ ഇന്ത്യ സര്‍വീസുകള്‍ വെട്ടിച്ചുരുക്കാനുള്ള നീക്കം പ്രതിഷേധാര്‍ഹം; ഐസിഎഫ് appeared first on Bahrain Vartha ബഹ്‌റൈൻ വാർത്ത.