പലസ്തീനിലേത് ഏകപക്ഷീയ ആക്രമണം; എന്നാൽ മാധ്യമങ്ങൾ സംഘർഷമെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി

Wait 5 sec.

പലസ്തീനിലേത് ഏകപക്ഷീയ ആക്രമണമാണെന്ന് ഡോ ജോൺ ബ്രിട്ടാസ് എം പി. എന്നാൽ മാധ്യമങ്ങൾ ഇതിനെ സംഘർഷമെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു. ലോകത്തെ ഏറ്റവും വലിയ വംശഹത്യയെ ഇന്ത്യയിലെ മാധ്യമങ്ങൾ എങ്ങനെ സമീപിക്കുന്നു എന്ന് കാണണമെന്നും അദ്ദേഹം പറഞ്ഞു. കേരള മീഡിയ അക്കാദമി സംഘടിപ്പിക്കുന്ന സേവ് ഗാസ സംഗമം ഉദ്‌ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.Also read: അടിച്ചമർത്തപ്പെട്ടവരുടെ കൂടെ നിൽക്കുന്നതാണ് കേരളത്തിൻ്റെ ചരിത്രം; കൂടെ നിൽക്കുന്നതിന് ഒരുപാട് നന്ദിയെന്ന് അബ്ദുള്ള അബു ഷാവേസ്പലസ്തീനിനെ ഏറ്റവും ആദ്യം രാജ്യമായി അംഗീകരിച്ചിരുന്നത് ഇന്ത്യയാണ്. എന്നാൽ മറ്റു രാജ്യങ്ങൾ ഐക്യരാഷ്ട്ര സഭയിൽ പലസ്തീനിന് ഐക്യദാർഢ്യം നൽകിയപ്പോൾ ഇന്ത്യ മാറി നിന്നു എന്നും അദ്ദേഹം പറഞ്ഞു. ഏറ്റവും ആദ്യം പലസ്തീനിനെ രാജ്യമായി അംഗീകരിച്ചിരുന്ന ഇന്ത്യ വോട്ടെടുപ്പിൽ നിന്ന് വിട്ടു നിന്നുവെന്നും ഡോ ജോൺ ബ്രിട്ടാസ് എംപി പറഞ്ഞു.The post പലസ്തീനിലേത് ഏകപക്ഷീയ ആക്രമണം; എന്നാൽ മാധ്യമങ്ങൾ സംഘർഷമെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപി appeared first on Kairali News | Kairali News Live.