കെ പി മോഹനൻ എം എൽ എ യെ കൈയേറ്റം ചെയ്ത സംഭവം: കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കേസ്

Wait 5 sec.

കണ്ണൂർ | കെ പി മോഹനൻ എം എൽ എ യെ കൈയേറ്റം ചെയ്ത സംഭവത്തിൽ കണ്ടാലറിയാവുന്ന 25 പേർക്കെതിരെ കണ്ണൂർ ചൊക്ലി പോലീസ് സ്വമേധയാ കേസ് രജിസ്റ്റർ ചെയ്തു. മാലിന്യ പ്രശ്നത്തെ ചൊല്ലിയുള്ള പ്രതിഷേധത്തിനിടെയാണ് നാട്ടുകാർ എം എൽ എ യെ കൈയേറ്റം ചെയ്തത്.പ്രദേശത്തെ ഒരു ഡയാലിസിസ് സെന്ററിൽ നിന്ന് മാലിന്യങ്ങൾ പുറത്തേക്ക് ഒഴുക്കുന്നു എന്ന് ആരോപിച്ചായിരുന്നു നാട്ടുകാരുടെ പ്രതിഷേധം. ഈ പ്രശ്നം അറിയിച്ചിട്ടും എം എൽ എ ഇടപെടുന്നില്ലെന്നും നാട്ടുകാർ ആരോപിച്ചിരുന്നു. പ്രശ്നം രൂക്ഷമായിരിക്കുന്നതിനിടെ കരിയാട്ടിലെ അങ്കണവാടി ഉദ്ഘാടനം ചെയ്യാനെത്തിയ കെ പി മോഹനൻ എം എൽ എ യെ പ്രതിഷേധക്കാർ തടയുകയും കൈയേറ്റം ചെയ്യുകയുമായിരുന്നു.സംഭവത്തിൽ പോലീസിൽ പരാതി നൽകാനില്ലെന്നും എന്നാൽ പോലീസ് സ്വമേധയാ കേസെടുത്താൽ സഹകരിക്കാമെന്നും കെ പി മോഹനൻ നേരത്തെ അറിയിച്ചിരുന്നു. Story Highlight: Kannur Police registered a suo motu case against 25 unidentified persons following the assault on MLA K P Mohanan during a protest in Kariattu. The locals were protesting alleged discharge of waste from a dialysis center, claiming the MLA failed to intervene. The incident occurred when Mohanan arrived to inaugurate an Anganwadi.