ഇസ്രയേലിന്റെ ക്രൂരതയിൽ ആശയറ്റ് ഗാസയിലെ സാധാരണക്കാർക്ക് പ്രതീക്ഷയുടെ കാര്യങ്ങൾ നീട്ടി ഒരു മലയാളി യുവതി. ഗാസയില്‍ നിന്നും തെക്കന്‍ ഗാസയിലേക്ക് നാടുവിട്ടോടേണ്ടി വന്ന പലസ്തീനികൾക്ക് കുടിവെള്ളമെത്തിച്ചാണ് മലയാളിയായ ശ്രീ രശ്മി അവരുടെ മനസുകളിൽ ഇടംപിടിച്ചത്. കൂട്ട് കമ്മ്യൂണിറ്റിയുടെ സ്ഥാപകയും കലാകാരിയുമായ ശ്രീരശ്മി 250 കുടുംബങ്ങള്‍ക്ക് 3,000 ലിറ്ററിന്റെ പ്രൈവറ്റ് വാട്ടര്‍ ട്രക്ക് എത്തിച്ചു നൽകിയാണ് മനുഷ്യത്വത്തിന്‍റെ മഹാ മാതൃകയായത്.വെള്ളം അർഹരുടെ കൈകളിലേക്ക് എത്തിക്കാൻ സഹായിച്ച എല്ലാ മനുഷ്യർക്കും രശ്മി സോഷ്യൽ മീഡിയയിലൂടെ നന്ദി രക്ഷപെടുത്തി. തങ്ങൾക്ക് കുടിവെള്ളമെത്തിച്ച രശ്മിക്കും കൂട്ടുകാർക്കും ഗാസയിലെ കുരുന്നുകളും മുതിർന്നവരും നന്ദി പറയുന്ന ചിത്രങ്ങളും വീഡിയോകളും അവർ പങ്കുവച്ചു.ALSO READ; ഫ്ലോട്ടിലയിലെ കപ്പലുകളെല്ലാം പിടിച്ചെടുത്ത് ഇസ്രയേൽ നാവികസേന; ഗാസയ്ക്ക് അരികിലെത്തിയത് ഒരു ബോട്ട് മാത്രംഗാസയിലെ ജനതക്ക് വേണ്ടി സഹായം അഭ്യര്‍ത്ഥിച്ചു കൊണ്ടുള്ള നിരവധി പോസ്റ്റുകളിലൂടെയാണ് ശ്രീ രശ്മി ഇത്തരം സഹായങ്ങൾ യാഥാർഥ്യമാക്കാൻ പരിശ്രമിച്ചത്. നൂറുകണക്കിന് പേരാണ് ശ്രീ രശ്മിയുടെ ഈ പ്രവർത്തിയിൽ അവരെ അഭിനന്ദിച്ചും ആശംസയറിയിച്ചും സോഷ്യൽ മീഡിയയിലൂടെ രംഗത്തെത്തിയത്. View this post on Instagram A post shared by Sreereshmi (@shre.reshmi)The post ‘കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി’; കുടിവെള്ളമെത്തിച്ച മലയാളി യുവതിക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ് ഗാസയിലെ കുരുന്നുകൾ appeared first on Kairali News | Kairali News Live.