വാക്കുപാലിച്ച് സർക്കാർ; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് നിയമന ഉത്തരവ് നാളെ കൈമാറും

Wait 5 sec.

കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിന്റെ മകന് ജോലി നൽകാനുള്ള നടപടികളായി. ഇതു സംബന്ധിച്ച നിയമന ഉത്തരവ് നാളെ കൈമാറും. തിരുവതാംകൂർ ദേവസ്വം ബോർഡിൽ അസിറ്റൻ്റ് എൻജനീയറായി ജോലി നൽകാനാണ് മന്ത്രിസഭാ തീരുമാനമെന്ന് മന്ത്രി വി.എൻ.വാസവൻ പറഞ്ഞു.മെഡിക്കൽ കോളേജ് അപകടത്തിൽ മരണമടഞ്ഞ ബിന്ദുവിൻ്റെ കുടുംബത്തിന് സർക്കാർ നൽകിയ വാഗ്ദാനങ്ങളെല്ലാം പാലിക്കപ്പെടുകയാണ്. മകൻ നവനീതിന് ജോലി നൽകുന്നതുമായി ബന്ധപെട്ട ഉത്തരവ് നാളെ കൈമാറും. സിവിൽ എൻജിനീയറിങ് ബിരുദധാരിയായ ബിന്ദുവിന്റെ മകന് തിരുവതാംകൂർ ദേവസ്വം ബോർഡിൽ അസിറ്റൻ്റ് എൻജനീയറായിട്ടാണ് നിയമനം.Also read: അടിച്ചമർത്തപ്പെട്ടവരുടെ കൂടെ നിൽക്കുന്നതാണ് കേരളത്തിൻ്റെ ചരിത്രം; കൂടെ നിൽക്കുന്നതിന് ഒരുപാട് നന്ദിയെന്ന് അബ്ദുള്ള അബു ഷാവേസ്നേരത്തെ സർക്കാർ ബിന്ദുവിൻ്റെ കുടുംബത്തിന് 10.50 ലക്ഷം രൂപ നൽകിയിരുന്നു. ഉന്നത വിദ്യാഭ്യാസ വകുപ്പിൻ്റെ കീഴിലുള്ള എൻഎസ്എസ് യൂണിറ്റുകൾ വീട് നിർമ്മാണവും പൂർത്തിയാക്കി നൽകി. നേരത്തെ മകളുടെ ചികിത്സയും പൂർണ്ണമായും സൗജന്യമായി കോട്ടയം മെഡിക്കൽ കോളജിൽ നടത്തിയിരുന്നു. ഇതിന് പിന്നാലെയാണ് ഏറ്റവും ഒടുവിൽ നിയമന ഉത്തരവും കൈമാറുന്നത്.The post വാക്കുപാലിച്ച് സർക്കാർ; കോട്ടയം മെഡിക്കൽ കോളേജ് അപകടത്തിൽ മരിച്ച ബിന്ദുവിന്റെ മകന് നിയമന ഉത്തരവ് നാളെ കൈമാറും appeared first on Kairali News | Kairali News Live.