പലസ്തീനിൽ അതിക്രമം നടത്തുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നതെന്ന് സി പി ഐ എം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ മാസ്റ്റർ. ഇത് പതിറ്റാണ്ടുകളായി ഇന്ത്യ സ്വീകരിക്കുന്ന നിലപാടിന് വിരുദ്ധമാണ്. കോഴിക്കോട് എൽ ഡി എഫ് സംഘടിപ്പിച്ച പലസ്തീൻ ഐക്യദാർഢ്യ സമ്മേളനം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു ഗോവിന്ദൻ മാസ്റ്റർ. സമ്മേളനത്തിൽ ഇന്ത്യയിലെ പലസ്തീൻ അംബാസഡർ അബ്ദുള്ള അബു ഷാവേസ് മുഖ്യാഥിതിയായി.Also read: മൂന്നാർ, വാഗമൺ, തേക്കടി… ടൂറിസ്റ്റുകളെ കൊണ്ട് നിറഞ്ഞ് വിനോദസഞ്ചാര കേന്ദ്രങ്ങൾ; ടൂറിസം മേഖലക്ക് ഉണർവായി പൂജ അവധിദിനങ്ങൾകോഴിക്കോട് മുതലക്കുളം മൈതാനിയിൽ സംഘടിപ്പിച്ച എൽ ഡി എഫ് പലസ്തീൻ ഐക്യദാഢ്യ സദസിലാണ് ഇസ്രയേലിനെ പിന്തുണയ്ക്കുന്ന അമേരിക്കയെയും നരേന്ദ്ര മോദി സർക്കാരിനുമെതിരെ ഗോവിന്ദൻ മാസ്റ്റർ രൂക്ഷമായി വിമർശിച്ചത്. പലസ്തീനിനെ പതിറ്റാണ്ടുകളായി പിന്തുണയ്ക്കുന്ന നിലപാടായിരുന്നു ഇന്ത്യ സ്വീകരിച്ചത്. എന്നാൽ നരേന്ദ്ര മോദി പ്രധാനമന്ത്രിയായപ്പോൾ ഇത് ആകെ മാറി എന്നും അദ്ദേഹം പറഞ്ഞു. പലസ്തീൻ ജനതയോട് കേരളം കാണിക്കുന്ന സ്നേഹത്തിന് നന്ദി അറിയിക്കുന്നതായി പലസ്തീൻ അംബാസിഡർ അബ്ദുള്ള അബു ഷാവേസ് പറഞ്ഞു.എൽ ഡി എഫ് നേതാക്കളായ എളമരം കരീം, മന്ത്രി എ കെ ശശീന്ദ്രൻ, എം മെഹബൂബ്, പി മോഹനൻ മാസ്റ്റർ, പി സന്തോഷ്കുമാർ എം പി , എം.വി ശ്രേയാംസ് കുമാർ, അഹമ്മദ് ദേവർകോവിൽ എം എൽ എ എന്നിവർ പരിപാടിയിൽ പങ്കെടുത്തു.The post ‘പലസ്തീനിൽ അതിക്രമം നടത്തുന്ന ഇസ്രയേലിനെ പിന്തുണയ്ക്കുന്ന നിലപാടാണ് നരേന്ദ്രമോദി സർക്കാർ സ്വീകരിക്കുന്നത്’: എം വി ഗോവിന്ദൻ മാസ്റ്റർ appeared first on Kairali News | Kairali News Live.