ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍

Wait 5 sec.

ഇന്നു വിജയദശമി.കുരുന്നുകള്‍ അറിവിന്റെ ലോകത്തേക്ക് ചുവടുവെക്കുന്ന വിദ്യാരംഭം ഇന്നാണ്. ഭാഷാപിതാവിന്റെ മണ്ണായ തിരൂര്‍ തുഞ്ചന്‍പറമ്പില്‍ ആയിരത്തിലധികം കുരുന്നുകളാണ് ആദ്യാക്ഷരം കുറിയ്ക്കാനെത്തിയത്. രാവിലെ അഞ്ചുമണിയ്ക്ക് എഴുത്തിനിരുത്ത് ചടങ്ങുകള്‍ ആരംഭിച്ചു.Also read – കൊച്ചിയിൽ രാവുകളെ പകലാക്കാൻ നാൽപതിനായിരം പുതിയ വഴിവിളക്കുകൾ; ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്രാവിലെ 7 മണിക്ക് ഇലവുംതിട്ട മൂലൂര്‍ സ്മാരകത്തില്‍ മന്ത്രി വീണാ ജോര്‍ജ് കുഞ്ഞുങ്ങള്‍ക്ക് ആദ്യാക്ഷരം കുറിയ്ക്കും. 26 ആഴ്ച പ്രായത്തില്‍ 770 ഗ്രാം തൂക്കവുമായി ജനിച്ച കുഞ്ഞിനെ തിരുവനന്തപുരം എസ് എ ടി ആശുപത്രി രക്ഷിച്ചെടുത്തിരുന്നു. നല്ല ചികിത്സ ലഭിച്ച സന്തോഷത്തില്‍ ഈ കുഞ്ഞിനെ മന്ത്രി വീണാ ജോര്‍ജിനെ കൊണ്ടാണ് വീട്ടുകാര്‍ ആദ്യാക്ഷരം കുറിക്കുന്നത്.ക്ഷേത്രങ്ങളിലും സ്ഥാപനങ്ങളിലും വീടുകളിലുമെല്ലാം വിദ്യാരംഭചടങ്ങുകള്‍ നടക്കും. സംസ്ഥാനത്തെ വിവിധ ആരാധനാലയങ്ങളിലും സാംസ്‌ക്കാരിക കേന്ദ്രങ്ങളിലും കുരുന്നുകളെ എഴുത്തിനിരുത്തും.വിദ്യാദേവതയായ സരസ്വതിക്ക് മുന്നിൽ മാതാവോ പിതാവോ ഗുരുവോ ഗുരുസ്ഥാനീയരായവരോ കുട്ടിയെ മടിയിൽ ഇരുത്തി മണലിലോ അരിയിലോ ആദ്യാക്ഷരം കുറിപ്പിക്കും. വിജയദശമി എന്നറിയപ്പെടുന്ന ദസറ നവരാത്രി ആഘോഷങ്ങളുടെ പത്താം ദിനമാണ് ആഘോഷിക്കുന്നത് . ജാതിമത ഭേദമന്യേ കുരുന്നുകളെ ഈ വിജയദശമി ദിനത്തിൽ എ‍ഴുത്തിനിരുത്തുന്നു. The post ഇന്ന് വിജയദശമി; ആദ്യാക്ഷരം കുറിക്കാന്‍ കുരുന്നുകള്‍ appeared first on Kairali News | Kairali News Live.