ലൈംഗിക പീഡനക്കേസ്; ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് ഉദ്യോഗസ്ഥകള്‍ പിടിയില്‍

Wait 5 sec.

ന്യൂഡല്‍ഹി |  ലൈംഗീക പീഡനക്കേസില്‍ അറസ്റ്റിലായ ചൈതന്യാനന്ദ സരസ്വതിയുടെ സഹായികളായ മൂന്ന് സ്ത്രീകളെ കൂടി അന്വേഷണ സംഘം അറസ്റ്റ് ചെയ്തു. വസന്ത് കുഞ്ചിലെ ശ്രീ ശാരദ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഇന്ത്യന്‍ മാനേജ്മെന്റിലെ ജീവനക്കാരാണ് ഇവര്‍.ശ്വേത ശര്‍മ (അസോസിയേറ്റ് ഡീന്‍), ഭാവന കപില്‍ (എക്‌സിക്യൂട്ടീവ് ഡയറക്ടര്‍), കാജല്‍ (സീനിയര്‍ ഫാക്കല്‍റ്റി) എന്നിവരാണ് അറസ്റ്റിലായത്. തെളിവ് നശിപ്പിക്കല്‍, ഭീഷണിപ്പെടുത്തല്‍, പ്രേരണ തുടങ്ങിയ കുറ്റകൃത്യങ്ങളാണ് ഇവര്‍ക്കെതിരെ ചുമത്തിയത്.ചോദ്യം ചെയ്യലില്‍, ബാബയുടെ നിര്‍ദേശപ്രകാരമാണ് തങ്ങള്‍ പ്രവര്‍ത്തിച്ചതെന്നും അച്ചടക്കത്തിന്റെയും മറ്റും മറവില്‍ വിദ്യാര്‍ഥിനികളുടെ മേല്‍ സമ്മര്‍ദം ചെലുത്തിയതായും പ്രതികള്‍ സമ്മതിച്ചു.അതേസമയം, ചൈതന്യാനന്ദയുടെ മൂന്ന് മൊബൈല്‍ ഫോണുകളും ഒരു ഐപാഡും അന്വേഷണ സംഘം കണ്ടെടുത്തു. പിടിച്ചെടുത്തവയില്‍, കാമ്പസിലെയും ഹോസ്റ്റലുകളിലെയും സിസിടിവി ദൃശ്യങ്ങള്‍ അദ്ദേഹത്തിന് ലഭ്യമാക്കുന്ന ഒരു ഫോണും ഉള്‍പ്പെടുന്നു.ഒന്നിലധികം ബേങ്ക് അക്കൗണ്ടുകളിലും സ്ഥിര നിക്ഷേപങ്ങളിലുമായി ഏകദേശം എട്ട് കോടി രൂപയും അധികൃതര്‍ മരവിപ്പിച്ചിട്ടുണ്ട്.