ട്രംപിന്റെ താരിഫ് നിരക്കുമായി ബന്ധപ്പെട്ട നിലപാടിനെതിരെ ശക്തമായ വിമര്‍ശനവുമായി റഷ്യന്‍ പ്രസിഡന്റ് വ്ലാദിമിര്‍ പുടിന്‍. റഷ്യന്‍ ക്രൂഡോയില്‍ വാങ്ങരുതെന്നടക്കമുള്ള നിര്‍ദേശങ്ങള്‍ മുന്നോട്ടുവെച്ച് ഇന്ത്യയെയും ചൈനയെയും സമ്മര്‍ദ്ദത്തിലാക്കാനുള്ള ട്രംപിന്റെ ശ്രമം അമേരിക്കക്ക് തന്നെ ഭീഷണിയാവുമെന്ന് പുടിന്‍ പറഞ്ഞു. റഷ്യയുടെ വ്യാപാര പങ്കാളികള്‍ക്ക് ഉയര്‍ന്ന താരിഫ് ഏര്‍പ്പെടുത്തിയാല്‍ രാജ്യാന്തര തലത്തില്‍ വില വര്‍ധനവിന് കാരണമാകുമെന്നും അദ്ദേഹം പറഞ്ഞു. റഷ്യന്‍ ഊര്‍ജ്ജ വിതരണം തടസ്സപ്പെടുന്നതു മൂലം ആഗോള സമ്പദ്വ്യവസ്ഥ തകരാറിലാവുകയും എണ്ണവില ബാരലിന് 100ഡോളറിന് മുകളിലേക്ക് ഉയരുകയും ചെയ്യും. പലിശനിരക്ക് ഉയര്‍ന്ന നിലയില്‍ നിര്‍ത്താന്‍ യുഎസ് ഫെഡറല്‍ റിസര്‍വ് നിര്‍ബന്ധിതരാകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.Also read – ‘കേരളത്തിൽ നിന്നുള്ള രശ്മിക്ക് നന്ദി’; കുടിവെള്ളമെത്തിച്ച മലയാളി യുവതിക്കും സുഹൃത്തുക്കൾക്കും നന്ദി പറഞ്ഞ് ഗാസയിലെ കുരുന്നുകൾദക്ഷിണ റഷ്യയിലെ സോച്ചിയില്‍ 140 രാജ്യങ്ങളില്‍ നിന്നുള്ള സുരക്ഷാ, ഭൗമരാഷ്ട്രീയ വിദഗ്ധരുടെ അന്താരാഷ്ട്ര വാല്‍ഡായ് കൂടിക്കാഴ്ചയിലാണ് പുടിന്റെ പ്രതികരണം. ഒരു പരമാധികാര രാഷ്ട്രമെന്ന നിലയില്‍ ഇന്ത്യയുടെ അന്തസ് കാത്തുസൂക്ഷിമെന്നും ഇന്ത്യയെ ലോകത്തിന് മുമ്പില്‍ അപമാനിക്കാനുള്ള ശ്രമങ്ങളെ റഷ്യ തടുക്കുമെന്നും പുടിന്‍ കൂട്ടിച്ചേര്‍ത്തു.The post താരിഫ് യുദ്ധം; ഇന്ത്യയ്ക്ക് മേലുള്ള സമ്മര്ദം യുഎസിന് തന്നെ തിരിച്ചടിയാവും: വ്യാപാര നഷ്ടം സന്തുലിതമാക്കാന് ഇടപെടുമെന്ന് പുടിന് appeared first on Kairali News | Kairali News Live.