സോനം വാങ് ചുക്കിനെ ജയിലിൽ സന്ദർശിക്കാനെത്തിയ സി പി ഐ എം പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു

Wait 5 sec.

സോനം വാങ് ചുക്കിനെ ജയിലിൽ സന്ദർശിക്കാനെത്തിയ സി പി ഐ എം പ്രതിനിധി സംഘത്തെ തടഞ്ഞ് പൊലീസ്. പി ബി അംഗം അമ്രാറാം എംപിയുടെ നേതൃത്വത്തിലുള്ള സംഘത്തെയാണ് പൊലീസ് തടഞ്ഞത്. ജയിൽ കവാടത്തിൽ ബാരിക്കേഡ് വെച്ച് തടയുകയായിരുന്നു. ജനാധിപത്യ ശബ്ദങ്ങളെ ജയിലിലടച്ച് അടിച്ചമർത്താനാവില്ലെന്ന് നേതാക്കൾ പ്രതികരിച്ചു.ലഡാക്ക് സംഘര്‍ഷത്തിന് പിന്നാലെയാണ് സോനം വാങ് ചുക്കിനെ ലഡാക്ക് പൊലീസ് അറസ്റ്റ് ചെയ്യുന്നത്. പിന്നീട് രാജസ്ഥാനിലെ ജോധ്പൂര്‍ ജയിലിലേക്ക് മാറ്റിയിരുന്നു. പ്രക്ഷോഭത്തിന് കാരണമായത് സോനം വാങ് ചുക്കിൻ്റെ പ്രസംഗങ്ങളാണെന്ന് ലഡാക്ക് ഭരണകൂടവും കേന്ദ്രസര്‍ക്കാരും ആരോപിച്ചിരുന്നു. ലേയില്‍ വെച്ചാണ് സോനം വാങ്ചുക് അറസ്റ്റിലാകുന്നത്.ALSO READ: പലസ്തീനിലേത് ഏകപക്ഷീയ ആക്രമണം; എന്നാൽ മാധ്യമങ്ങൾ സംഘർഷമെന്നാണ് വിശേഷിപ്പിക്കുന്നതെന്ന് ഡോ ജോൺ ബ്രിട്ടാസ് എംപിഅതേസമയം, ലഡാക്ക് സംഘർഷത്തിൽ ജുഡീഷ്യൽ അന്വേഷണം വേണമെന്ന ആവശ്യം ശക്‌തമാണ്. ഇക്കാര്യം ആവശ്യപ്പെട്ട് ലഡാക്ക് ബുദ്ധിസ്റ്റ് അസോസിയേഷൻ ഓൾ ലഡാക്ക് ഗോൺപ അസോസിയേഷൻ സംഘടനകൾ പ്രമേയം പാസാക്കി. സംഘർഷത്തിൽ കഴിഞ്ഞദിവസം ലഡാക്ക് ഭരണകൂടം മജിസ്റ്റീരിയൽ അന്വേഷണം പ്രഖ്യാപിച്ചിരുന്നു. നാലാഴ്ചയ്ക്കകം റിപ്പോർട്ട് സമർപ്പിക്കുവാനാണ് നിർദേശം. അതേസമയം സംഘർഷങ്ങൾ റിപ്പോർട്ട് ചെയ്യാത്ത പശ്ചാത്തലത്തിൽ ലഡാക്കിലുള്ള കർഫ്യൂ ഉടൻ പിൻവലിച്ചേക്കും.The post സോനം വാങ് ചുക്കിനെ ജയിലിൽ സന്ദർശിക്കാനെത്തിയ സി പി ഐ എം പ്രതിനിധി സംഘത്തെ പൊലീസ് തടഞ്ഞു appeared first on Kairali News | Kairali News Live.