ഐ ലവ് മുഹമ്മദ് വിവാദം ആശങ്കപ്പെടുത്തുന്നത്; ഖലീലുൽ ബുഖാരി തങ്ങൾ

Wait 5 sec.

മലപ്പുറം: ജനാധിപത്യ ഇന്ത്യയിൽ ഏതു വിഭാഗത്തിനും തങ്ങളുടെ നേതാവിനെ സ്നേഹിക്കുവാനും ഇഷ്ടം പ്രകടിപ്പിക്കുവാനും അവകാശമുണ്ടെന്നിരിക്കെ ഈ വിഷയത്തിൽ ദൗർഭാഗ്യകരമായ വിവാദങ്ങൾ ഉയർത്തി കലാപങ്ങളും അക്രമങ്ങളും അഴിച്ചു വിടുന്നത് ഭരണഘടനയെ അവഹേളിക്കലാണെന്നും അന്യമതസ്ഥരെ സഹോദര തുല്യം സ്നേഹിക്കാനും ചേർത്തുപിടിക്കാനുമാണ് പ്രവാചകർ പഠിപ്പിച്ചതെന്നും കേരള മുസ്‌ലിം ജമാഅത്ത് സംസ്ഥാന ജനറൽ സെക്രട്ടറി സയ്യിദ് ഇബ്റാഹീമുൽ ഖലീൽ അൽ ബുഖാരി. എസ് വൈ എസ് മലപ്പുറം സോൺ കമ്മിറ്റി മലപ്പുറത്ത് സംഘടിപ്പിച്ച സ്നേഹലോകം ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ധേഹം.പ്രവാചകർ മുഹമ്മദ് നബിയുടെ 63 വർഷക്കാലത്തെ ജീവിതം തുറന്ന പുസ്തകമാണെന്നും തൻ്റെ എതിർ ചേരിയിലുള്ളവർ പോലും വിശ്വസ്തൻ (അൽ അമീൻ ) എന്നായിരുന്നു മുഹമ്മദ് നബിയെ വിളിച്ചിരുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കേരള മുസ്‌ലിം ജമാഅത്ത് മലപ്പുറം സോൺ പ്രസിഡൻ്റ് പി സുബൈർ കോഡൂർ അധ്യക്ഷത വഹിച്ചു.8 സെഷനുകളിലായി ഒരു പകൽ നീണ്ടുനിന്ന പരിപാടിയിൽ എസ് വൈ എസ് സംസ്ഥാന പ്രസിഡൻ്റ് റഹ്മത്തുള്ള സഖാഫി എളമരം,സമസ്ത മലപ്പുറം ജില്ലാ സെക്രട്ടറി പി ഇബ്റാഹീം ബാഖവി, കേരള മുസ് ലിം ജമാഅത്ത് സംസ്ഥാന സെക്രട്ടറി പി എം മുസ്തഫ കോഡൂർ ,എൻ എം സ്വാദിഖ് സഖാഫി പെരിന്താറ്റിരി, എസ് വൈ എസ് സംസ്ഥാന ഉപാധ്യക്ഷൻ അബ്ദുൽ ജലീൽ സഖാഫി കടലുണ്ടി, കെ പി രാമനുണ്ണി, ശൗക്കത്ത് നഈമി അൽ ബുഖാരി കശ്മീർ, എസ് വൈ എസ് ജില്ലാ ജനറൽ സെക്രട്ടറി പി കെ മുഹമ്മദ് ഷാഫി, സി കെ എം ഫാറൂഖ് പള്ളിക്കൽ, എം ദുൽഫുഖാറലി സഖാഫി എന്നിവർ വിവിധ സെഷനുകൾക്ക് നേതൃത്വം നൽകി.സ്നേഹ ലോകത്തിൻ്റെ ഭാഗമായി സംഘടിപ്പിച്ച തിരുനബി ചരിത്ര പ്രദർശനം, ലൈഫ് ഹബ്ബ് പുസ്തകമേള, കൊളാഷ് , സ്നേഹച്ചന്ത എന്നിവ യഥാക്രമം കൗൺസിലർ ഷബീർ, എസ് വൈ എസ് ജില്ലാ പ്രസിഡൻ്റ് സയ്യിദ് ശിഹാബുദ്ധീൻ അൽ ഐദ്രൂസി കല്ലറക്കൽ, മലപ്പുറം പ്രസ് ക്ലബ്ബ് സെക്രട്ടറി വി പി നിസാർ,കേരള മുസ്‌ലിം ജമാഅത്ത് സോൺ പ്രസിഡൻ്റ് പി സുബൈർ, സി കെ അയമു എന്നിവർ ഉദ്ഘാടനം നിർവഹിച്ചു.പരിപാടിയിൽ സയ്യിദ് ജഅഫർ തുറാബ് തങ്ങൾ പാണക്കാട്, സമസ്ത മേഖലാ ജനറൽ സെക്രട്ടറി മുഹമ്മദ് അഹ്സനി കോഡൂർ , പി പി മുജീബ് റഹ്മാൻ,എസ് വൈ എസ് ജില്ലാ ഭാരവാഹികളായ സയ്യിദ് മുർതളാ ശിഹാബ് തങ്ങൾ, സൈനുദ്ധീൻ സഖാഫി ഇരുമ്പുഴി,മുസ്തഫ അഹ്സനി കൊളത്തൂർ, സിറാജ് കിടങ്ങയം, സുലൈമാൻ സഅദി തോട്ടുപൊയിൽ, എസ് എസ് എഫ് ജില്ലാ ജനറൽ സെക്രട്ടറി ശുഹൈബ് ആനക്കയം,എസ് വൈ എസ് മലപ്പുറം സോൺ പ്രസിഡൻ്റ് സികെ ഖാലിദ് സഖാഫി, ജനറൽ സെക്രട്ടറി പി എം അഹ്മദലി,കൺവീനർ അബ്ബാസ് സഖാഫി എന്നിവർ സംബന്ധിച്ചു.തേഞ്ഞിപ്പലത്തെ കൊലപാതകം, 78കാരനടക്കം രണ്ട് പേർ അറസ്റ്റിലായിമുഹമ്മദ് നബി പകർന്നു തന്നത് ചേർത്തു പിടിക്കലിൻ്റെ ഉദാത്തമാതൃക: കെ പി രാമനുണ്ണിപ്രവാചകർ തിരുമേനിയുടെ ഓരോ പ്രവർത്തനങ്ങളും മനോഹരമായ സന്ദേശങ്ങളാണ് ലോകത്തിന് പകർന്ന് തന്നതെന്ന് കെ പി രാമനുണ്ണി.എസ് വൈ എസ് മലപ്പുറം സോൺ കമ്മിറ്റി സംഘടിപ്പിച്ച സ്നേഹലോകം സെമിനാർ ഉദ്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം. സാമൂഹിക സാംസ്‌കാരിക രാഷ്ട്രീയ സംഹിതകളിലെല്ലാം പ്രവാചരുടെ അത്യുപൂർവ്വ ഇടപടലുകൾ അദ്ദേഹത്തെ വ്യത്യസ്തനാക്കി. സത്യാനന്തര കാലത്ത്, മനുഷ്യഭാഷ സംസാരിച്ച പ്രവാചകരുടെ മുല്യങ്ങൾ മാതൃയാണെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. നബിദിനം ആഘോഷിക്കുന്നതിനെ ആശങ്കയോടെ സമീപിക്കുന്നവർ ബുദ്ധിശൂന്യരാണ്. നബിയെ സ്നേഹിക്കുക എന്നുള്ളത് ആരാധനയല്ല; ആരാധനയും സ്നേഹവും വ്യത്യസ്തമാണ്. ആരാധന സ്രഷ്ടാവിന് മാത്രമുള്ളതാണെന്നും അദ്ദേഹം പറഞ്ഞു. പ്രവാചകരെ സ്നേഹിക്കാനുള്ള അവകാശം നമുക്കുണ്ട് അത്തരത്തിലുള്ള സ്നേഹമാണ് ആ മഹത് ജീവിതത്തെ പ്രകാശിപ്പിച്ചു നിർത്തുന്നെതെന്നും സ്നേഹ ലോകത്തിൽ അദ്ദേഹം സംവദിച്ചു.