സംഗീതത്തിന്‍റെ മധുരമഴയിൽ വർണ്ണവിസ്മയങ്ങളുടെ മായാജാലം വിരിഞ്ഞ രാവിൽ സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് ആവേശ കിക്കോഫ്. കോഴിക്കോട് ഇ എം എസ് സ്റ്റേഡിയത്തിൽ നടന്ന ഉദ്ഘാടന മത്സരത്തിൽ ആതിഥേയരായ കാലിക്കറ്റ് എഫ് സി, ഫോഴ്സ കൊച്ചിയെ തോൽപ്പിച്ചു. ഒന്നിനെതിരെ 2 ഗോളുകൾക്കാണ് കാലിക്കറ്റ് എഫ് സിയുടെ ജയം. പകരമെത്തിയ അരുൺ കുമാറാണ് ഇഞ്ചുറി ടൈമിൽ കാലിക്കറ്റിന്റെ വിജയഗോൾ നേടിയത്. ഇരു ടീമുകളും ശ്രദ്ധയോടെ തുടങ്ങിയ മത്സരത്തിന്റെ പതിനാലാം മിനിറ്റിൽ അപ്രതീക്ഷിതമായി കാലിക്കറ്റ് എഫ് സി ലീഡ് നേടി. ALSO READ; ടാൻസാനിയയെ വീഴ്ത്തി ട്വന്‍റി 20 ലോകകപ്പ് യോഗ്യത ഉറപ്പാക്കി നമീബിയഗോൾ മടക്കാനുള്ള നിജോ ഗിൽബർട്ടിന്റെ ഒറ്റയാൾ പോരാട്ടത്തിന് എൺപത്തിയെട്ടാം മിനിറ്റിൽ ഫലം കണ്ടെങ്കിലും വിജയത്തിൽ എത്താൻ ആയില്ല. വെള്ളിയാഴ്ച നടക്കുന്ന മത്സരത്തിൽ മലപ്പുറം എഫ് സി തൃശൂർ മാജിക് എഫ് സിയെ നേരിടും. മഞ്ചേരി പയ്യനാട് സ്റ്റേഡിയത്തിൽ രാത്രി 7.30നാണ് കിക്കോഫ്.news summary: Calicut FC defeated Forca Kochi in the opening match of the second edition of the Super League Kerala held at the EMS Stadium in Kozhikode.The post സൂപ്പർ ലീഗ് കേരളയുടെ രണ്ടാം പതിപ്പിന് ആവേശ കിക്കോഫ്; ഫോഴ്സ കൊച്ചിയെ വീഴ്ത്തി കാലിക്കറ്റിന്റെ മുന്നേറ്റം appeared first on Kairali News | Kairali News Live.