സുബീൻ ഗാർഗിന്‍റെ മരണം; ബാൻഡ്‌മേറ്റ് അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ

Wait 5 sec.

ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ രണ്ടുപേർ കൂടി അറസ്റ്റിൽ. ബാൻഡ്‌മേറ്റ് ശേഖർ ജ്യോതി ഗോസ്വാമിയും സഹഗായകൻ അമൃത്പ്രവ മഹന്തയെയുമാണ് കേസ് അന്വേഷിക്കുന്ന അന്വേഷിക്കുന്ന അസം പൊലീസ് എസ്‌ഐടി അറസ്റ്റു ചെയ്തത്. സെപ്റ്റംബർ 19 ന് നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവലിനിടെ നടന്ന യാച്ച് പാർട്ടിയിൽ ഗാർഗിനൊപ്പം ഉണ്ടായിരുന്നവരാണ് ഗോസ്വാമിയും മഹന്തയും. മുങ്ങി മരണ സമയത്ത് ഗോസ്വാമി ഗാർഗിന് വളരെ അടുത്തായി നീന്തുന്നത് വീഡിയോകളിൽ കണ്ടതും, മഹന്ത മുഴുവൻ സംഭവവും തന്‍റെ ഫോണിൽ പകർത്തിയതുമാണ് അന്വേഷണ സംഘത്തിന്‍റെ സംശയമുന നീളാൻ കാരണം,ALSO READ;  ‘ഇന്ത്യ ശരിക്കും സ്വതന്ത്രമാണോ?’; ലഡാക്കിലെ കേന്ദ്ര നടപടികൾ കോളനി വാ‍ഴ്ചക്കാലത്തെ ബ്രിട്ടീഷ് ക്രൂരതകൾക്ക് തുല്യമെന്ന് ഗീതാഞ്ജലി ആങ്മോഗാർഗിന്റെ മാനേജർ സിദ്ധാർത്ഥ് ശർമ്മയെയും നോർത്ത് ഈസ്റ്റ് ഇന്ത്യ ഫെസ്റ്റിവൽ സംഘാടകൻ ശ്യാംകാനു മഹന്തയെയും നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവർക്കെതിരെ കൊലക്കുറ്റവും ചുമത്തിയിട്ടുണ്ട്. ഇവർക്കൊപ്പം നിലവിൽ പിടിയിലായവരെയും ഒരുമിച്ച് ചോദ്യം ചെയ്തേക്കും. ശ്യാംകനു മഹന്ത മുൻ ഡിജിപി ഭാസ്‌കർ ജ്യോതി മഹന്തയുടെ ഇളയ സഹോദരനാണ്. അതേസമയം, അന്വേഷണ സംഘത്തിൽ പൂർണ വിശ്വാസമുണ്ടെന്നാണ് ഗാർഗിന്‍റെ ഭാര്യ ഗരിമ സൈകിയ ഗാർഗ് മാധ്യമങ്ങളോട് പറഞ്ഞത്. The post സുബീൻ ഗാർഗിന്‍റെ മരണം; ബാൻഡ്‌മേറ്റ് അടക്കം രണ്ടുപേർ കൂടി അറസ്റ്റിൽ appeared first on Kairali News | Kairali News Live.