അമ്മ, സത്യം, സ്നേഹം…: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകളെ എ‍ഴുത്തിനിരുത്തി മന്ത്രി അപ്പൂപ്പൻ

Wait 5 sec.

വിദ്യാരംഭദിനമായ ഇന്ന് സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകളെ എ‍ഴുത്തിനിരുത്തി മന്ത്രി വി ശിവൻകുട്ടിയും പത്നിയും. അ..അമ്മ, അറിവ്, സ്നേഹം, സത്യം ഒപ്പം എ ബി സി ഡിയും മന്ത്രി എഴുതിപ്പിച്ചു. എ‍ഴുത്തിനിരുത്തിയപ്പോള്‍ ചിലര്‍ എഴുതുകയും പിണങ്ങുകയും ചിണുങ്ങി വഴുതി മാറാൻ ശ്രമം നടത്തുകയും ചെയ്തു. മറ്റ് കുരുന്നുകള്‍ എഴുത്തു താലത്തിലെ അരിയും പൂവും വാരി ക‍ഴിച്ചു.അനാഥത്വത്തിൻ്റെ വേദനകൾ മറന്ന് അക്ഷര ലോകത്ത് സനാഥരകാൻ സംസ്ഥാന ശിശുക്ഷേമ സമിതിയിൽ നിന്ന് ഒൻപത് കുരുന്നുകളാണ് പൊതു വിദ്യാഭ്യാസ വകുപ്പ് മന്ത്രിയുടെ ഔദ്യോഗിക വസതിയായ റോസ് ഹൗസിൽ രാവിലെ എട്ടരയ്ക്ക് എത്തിയത്. അറിവിൻ്റെ ആദ്യ പാതയിലെത്തിയ കുഞ്ഞുങ്ങളുടെ ചെറു വിരലുകൾ പിടിച്ച് മന്ത്രി തന്നെയാണ് എ‍ഴുതിച്ചത്. ഓരോ കുരുന്നുകൾക്കും അക്ഷരവും പകർന്ന് മിഠായിയും കടലയും പായസവും വാരി നൽകിയാണ് മന്ത്രി വി ശിവൻകുട്ടിയും ഭാര്യ ആർ പാർവ്വതി ദേവിയും കുരുന്നുകളെ മടക്കിയത്.ALSO READ: ‘പുതുതലമുറയ്ക്ക് ഗാന്ധിജിയുടെ ചരിത്രം സവിസ്തരം പകർന്നു നൽകണം’: മന്ത്രി കെ എൻ ബാലഗോപാല്‍പിതൃതുല്യനായി സംസ്ഥാന ശിശുക്ഷേമ സമിതി ജനറൽ സെക്രട്ടറി ജി എൽ അരുൺ ഗോപിയും ചടങ്ങുകൾക്ക് നേതൃത്വം നൽകി. തങ്ങളുടെ കുഞ്ഞുങ്ങളുടെ ആദ്യാക്ഷരത്തിൻ്റെ ചുവടു വെയ്പ്പ് ആഘോഷകരമാക്കാൻ അവരുടെ അമ്മമാർ സ്വന്തമായി തയ്യാറാക്കിയ പായസവും മറ്റ് വിഭവങ്ങളുമായാണ് മന്ത്രി മന്ദിരത്തിലെത്തിയത്. അറിവ്, ശ്രാവൺ, തുടങ്ങി ഒൻപത് പേരാണ് ഇന്ന് വിദ്യാരംഭം കുറിച്ചത്. സംസ്ഥാന ശിശുക്ഷേമ സമിതി ട്രഷറർ കെ ജയപാലും പരിപാടിയിൽ പങ്കെടുത്തു.The post അമ്മ, സത്യം, സ്നേഹം…: സംസ്ഥാന ശിശുക്ഷേമ സമിതിയിലെ കുരുന്നുകളെ എ‍ഴുത്തിനിരുത്തി മന്ത്രി അപ്പൂപ്പൻ appeared first on Kairali News | Kairali News Live.