ഇന്ത്യൻ പേസർമാർ മൈതാനത്ത് തീപന്തുകൾ വർഷിച്ചപ്പോൾ ഒന്നാം ടെസ്റ്റിന്റെ ആദ്യ ഇന്നിങ്സിൽ വെസ്റ്റ് ഇൻഡീസ് തകർന്നടിഞ്ഞു. 44.1 ഓവറിൽ 162 റൺസിന് ഓൾ ഔട്ട് ആകുകയായിരുന്നു. മറുപടി ബാറ്റിങ്ങിനിറങ്ങിയ വിക്കറ്റ് നഷ്ടമൊന്നുമില്ലാതെ 22 റൺസ് നേടിയിട്ടുണ്ട്. ടോസ് നേടിയ വെസ്റ്റ് ഇൻഡീസ് ബാറ്റിങ് തെരഞ്ഞെടുക്കുകയായിരുന്നു.ടാഗെനറൈൻ ചന്ദർപോളിനെ റൺസ് എടുക്കുംമുമ്പ് കൂടാരം കയറ്റിയ സിറാജ് ആദ്യ പ്രഹരം ഏൽപ്പിച്ചു. പിന്നാലെ ബൂംറ ജോൺ കാംബെല്ലിനെയും പുറത്താക്കി. ലഞ്ചിന് മുമ്പ് തന്നെ വെസ്റ്റ് ഇൻഡീസിന് അഞ്ച് ബാറ്റ്സ്മാന്മാരെ നഷ്ടമായി. ആദ്യ ഇന്നിങ്സിൽ നാല് വിക്കറ്റ് നേടിയ സിറാജ് മിച്ചൽ സ്റ്റാർക്കിനെ മറികടന്ന് ഈ വർഷത്തെ ലോക ടെസ്റ്റ് ചാമ്പ്യൻഷിപ്പിൽ ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ ബൗളറായി മാറി.Also Read: ഡി എസ് പി ഓണ്‍ഫയര്‍: ഇന്ത്യയ്ക്കെതിരെ വിൻഡീസിന് വൻ തകർച്ച; ലഞ്ചിന് മുമ്പ് കൂടാരം കയറി 5 ബാറ്റർമാർബൂംറ മൂന്ന് വിക്കറ്റും കുൽദീപ് യാദവ് രണ്ടു വിക്കറ്റും വാഷ്ങ്ടൺ സുന്ദർ ഒരു വിക്കറ്റും നേടുകയുണ്ടായി. 32 റൺസ് നേടിയ ജസ്റ്റിൻ ഗ്രീവ്സാണ് വെസ്റ്റിൻഡീസ് നിരയിലെ ടോപ് സ്കോറർ. ഇന്ത്യക്കായി ഓപ്പണർമാരായ യശസ്വി ജയ്സ്വാളും കെ എൽ രാഹുലുമാണ് ക്രീസിലുള്ളത്.The post വെസ്റ്റിൻഡീസിനെ എറിഞ്ഞൊതുക്കി ഇന്ത്യൻ പേസർമാർ: ബാറ്റുകൊണ്ടുള്ള മറുപടി ആരംഭിച്ചു appeared first on Kairali News | Kairali News Live.