‘ഗാസയുടെ പേരുകള്‍’; കൂട്ടായ്മക്ക് കൊച്ചിയില്‍ തുടക്കമാകും

Wait 5 sec.

ചിന്ത രവി ഫൗണ്ടേഷനും പലസ്തീന്‍ സോളിഡാരിറ്റി ഫോറവും ചേര്‍ന്ന് സംഘടിപ്പിക്കുന്ന ഗാസയുടെ പേരുകള്‍ കൂട്ടായ്മക്ക് കൊച്ചിയില്‍ തുടക്കമാകും. ഗാസയില്‍ കൂട്ടക്കൊല ചെയ്യപ്പെട്ട പേരറിയാവുന്ന 18,000 കുട്ടികളുടെ പേരുകള്‍ വായിച്ച് അവരെ ഓര്‍ക്കുന്നതിനാണ് കൂട്ടായ്മ. Also read – കേരളത്തിന് വീണ്ടും കേന്ദ്ര അവഗണന: കേന്ദ്ര ദുരിതാശ്വാസ സഹായത്തിൽ വയനാടിന് അനുവദിച്ചത് 260.56 കോടി മാത്രം, കേരളം ആവശ്യപ്പെട്ടത് 2221 കോടിഓരോ ജില്ലയിലും നടക്കുന്ന ഐക്യദാര്‍ഡ്യ പരിപാടിയില്‍ 1500 ഓളം പേരുകള്‍ വായിക്കും. ഗാന്ധി ജയന്തി ദിനത്തില്‍ വൈകിട്ട് 4 30ന് എറണാകുളം വഞ്ചി സ്‌ക്വയറില്‍ നടക്കുന്ന കൂട്ടായ്മയില്‍ എഴുത്തുകാരന്‍ NS മാധവന്‍, മുതിര്‍ന്ന മാധ്യമപ്രവര്‍ത്തകന്‍ ശശികുമാര്‍, തിരക്കഥാകൃത്ത് പി എഫ് മാത്യൂസ്, നടന്‍ ഇര്‍ഷാദ് അലി, ഗായിക സിതാരകൃഷ്ണകുമാര്‍, തുടങ്ങി വിവിധ മേഖലകളില്‍ നിന്നുള്ള പ്രശസ്തരും പങ്കാളികളാകും. വരും ദിവസങ്ങളില്‍ 14 ജില്ലകളിലും കൂട്ടായ്മകള്‍ നടക്കും.അതേസമയം പലസ്തീനികളോട് ഗാസ വിടാൻ അന്ത്യശാസനം നൽകിയിരിക്കുകയാണ് ഇസ്രയേൽ. ഉടൻ ജനിച്ച മണ്ണ് വിടണമെന്നും, ഒഴിഞ്ഞു പോകാത്തവരെ ‘ഭീകരവാദികളായി’ കണക്കാക്കുമെന്നും പ്രതിരോധ മന്ത്രി വ്യക്തമാക്കുന്നത്. നഗരം വിട്ട് ഇതിനോടകം ഏകദേശം 400,000 പലസ്തീനികൾ പലായനം ചെയ്തിരുന്നു.The post ‘ഗാസയുടെ പേരുകള്‍’; കൂട്ടായ്മക്ക് കൊച്ചിയില്‍ തുടക്കമാകും appeared first on Kairali News | Kairali News Live.