കെപിസിസി പുനഃസംഘടനയില്‍ തര്‍ക്കം പരിഹരിക്കാന്‍ നേതാക്കള്‍ തമ്മില്‍ വീണ്ടും ചര്‍ച്ചകള്‍ ആരംഭിച്ചു. പ്രതിപക്ഷ നേതാവും കെപിസിസി അധ്യക്ഷനും തമ്മില്‍ കഴിഞ്ഞ ദിവസം ചര്‍ച്ച നടത്തി. ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ ധാരണയായില്ല. തല്‍ക്കാലും ഡിസിസി പുനസംഘടന ഒഴിവാക്കും. കെപിസിസി ജനറല്‍ സെക്രട്ടറിമാര്‍ വരെയുള്ള പുനസംഘടന പട്ടിക ആദ്യഘട്ടത്തില്‍ പ്രഖ്യാപിക്കാന്‍ എഐസിസിയോട് ആവശ്യപ്പെടാന്‍ നേതാക്കള്‍ തമ്മില്‍ ധാരണയായി.കെപിസിസി വൈസ് പ്രസിഡന്റുമാരുടെയും ട്രഷററുടെയും പേരുകള്‍ ഇതിനൊപ്പം പ്രഖ്യാപിക്കും. കെപിസിസി സെക്രട്ടറിമാരുടെ പ്രഖ്യാപനവും ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തിലും തല്‍ക്കാലം തീരുമാനം ഉണ്ടാകില്ല. Also read – കൊച്ചിയിൽ രാവുകളെ പകലാക്കാൻ നാൽപതിനായിരം പുതിയ വഴിവിളക്കുകൾ; ലൈറ്റുകളുടെ സ്വിച്ച് ഓൺ കർമ്മം നിർവഹിച്ച് മന്ത്രി എം ബി രാജേഷ്അതേസമയം ഡിസിസി അധ്യക്ഷന്‍മാരുടെ കാര്യത്തില്‍ വിഡി സതീശന്റെ കടും പിടുത്തമാണ് ചര്‍ച്ചകള്‍ വഴിമുട്ടാന്‍ കാരണമെന്ന വിമര്‍ശനം മുതിര്‍ന്ന നേതാക്കള്‍ക്കുണ്ട്. പ്രതിപക്ഷ നേതാവ് വി ഡി സതീശന് സ്വന്തം പാർട്ടിയായ കോൺഗ്രസിൽ നിന്ന് തന്നെ രൂക്ഷവിമര്‍ശനം ഉയരുകയാണ്. വി ഡി സതീശന് ധാര്‍ഷ്ട്യമെന്ന് എം എല്‍ എമാര്‍ കോണ്‍ഗ്രസ് പാര്‍ലമെന്ററി പാര്‍ട്ടി യോഗത്തിൽ വിമര്‍ശിച്ചുThe post തര്ക്കങ്ങള് തുടരുന്നു; ധാരണയാകാതെ കെപിസിസി പുനസംഘടന appeared first on Kairali News | Kairali News Live.