രാഷ്ട്രീയ സ്വയംസേവക സംഘത്തിൻ്റെ (ആർഎസ്എസ്) നൂറാം വാർഷികത്തോടനുബന്ധിച്ച് പ്രധാനമന്ത്രി സ്മാരക തപാൽ സ്റ്റാമ്പും 100 രൂപയുടെ നാണയവും പുറത്തിറക്കിയതിനെതിരെ രൂക്ഷവിമർശനവുമായി സിപിഐ(എം) പൊളിറ്റ് ബ്യൂറോ. ഇന്ത്യൻ ഭരണഘടനയ്ക്ക് ഏൽപ്പിക്കുന്ന കനത്ത മുറിവും അവഹേളനവുമാണ് ഇതെന്ന് പാർട്ടി പ്രസ്താവനയിൽ കുറ്റപ്പെടുത്തി.ആർഎസ്എസ് ഒരിക്കലും അംഗീകരിച്ചിട്ടില്ലാത്ത ഇന്ത്യൻ ഭരണഘടനയെയാണ് ഈ നടപടിയിലൂടെ അപമാനിക്കുന്നതെന്ന് സിപിഐ(എം) ചൂണ്ടിക്കാട്ടി. ആർഎസ്എസ് പ്രചരിപ്പിക്കുന്ന ഭാരതാംബയുടെ ചിത്രം, അവരുടെ സങ്കുചിതമായ ‘ഹിന്ദുത്വ രാഷ്ട്ര’ സങ്കൽപ്പത്തിന്റെ പ്രതീകമാണെന്നും, ഇത് ഒരു ഔദ്യോഗിക നാണയത്തിൽ ഉൾപ്പെടുത്തുന്നത് അങ്ങേയറ്റം പ്രതിഷേധാർഹമാണെന്നും പ്രസ്താവനയിൽ പറയുന്നു.1963-ലെ റിപ്പബ്ലിക് ദിന പരേഡിൽ യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകരെ കാണിക്കുന്ന തപാൽ സ്റ്റാമ്പ് ചരിത്രത്തെ തെറ്റായി ചിത്രീകരിക്കുകയാണെന്നും സിപിഐ(എം) പറയുന്നു. ഇന്തോ-ചൈന യുദ്ധകാലത്ത് ആർഎസ്എസ് കാണിച്ച രാജ്യസ്നേഹത്തിനുള്ള അംഗീകാരമായി നെഹ്‌റു അവരെ പരേഡിലേക്ക് ക്ഷണിച്ചു എന്നത് ഒരു നുണയാണ്. ഒരു ലക്ഷത്തിലധികം പൗരന്മാർ പങ്കെടുത്ത ഒരു വലിയ ജനകീയ കൂട്ടായ്മയായിരുന്നു 1963-ലെ റിപ്പബ്ലിക് ദിന പരേഡ് എന്ന് തെളിവുകൾ വ്യക്തമാക്കുന്നുണ്ട്. അന്ന് യൂണിഫോം ധരിച്ച ആർഎസ്എസ് പ്രവർത്തകരുടെ സാന്നിധ്യം, ഇനി അഥവാ ഉണ്ടായിരുന്നെങ്കിൽ തന്നെ, അത് റിപ്പോർട്ട് ചെയ്യപ്പെടാത്തതും അപ്രധാനവുമായിരുന്നു.സ്വാതന്ത്ര്യ സമരത്തിൽ നിന്ന് വിട്ടുനിൽക്കുക മാത്രമല്ല, ബ്രിട്ടീഷുകാരുടെ ‘ഭിന്നിപ്പിച്ചു ഭരിക്കുക’ എന്ന തന്ത്രത്തിന് ശക്തി പകരുകയുമാണ് ആർഎസ്എസ് ചെയ്തതെന്ന് സിപിഐ(എം) ഓർമ്മിപ്പിച്ചു. കൊളോണിയൽ ഭരണത്തിനെതിരായ പോരാട്ടത്തിന്റെ നിർണായക ഘടകമായിരുന്ന ഇന്ത്യൻ ജനതയുടെ ഐക്യത്തെ ദുർബലപ്പെടുത്താനാണ് ഇത് വഴിവെച്ചത്. സ്വതന്ത്ര ഇന്ത്യയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ വർഗീയ കലാപങ്ങളിൽ ആർഎസ്എസിനുള്ള പങ്ക് നിരവധി ഔദ്യോഗിക അന്വേഷണ കമ്മീഷൻ റിപ്പോർട്ടുകളിൽ വിശദമാക്കിയിട്ടുണ്ട്.ALSO READ: റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിൻ ഇന്ത്യയിലേക്ക്; സന്ദർശനം ഡിസംബർ ആദ്യവാരംമനുവാദി ആശയങ്ങൾ പ്രോത്സാഹിപ്പിച്ചുകൊണ്ട് ന്യൂനപക്ഷങ്ങളെയും പാർശ്വവൽക്കരിക്കപ്പെട്ട ജനവിഭാഗങ്ങളെയും ലക്ഷ്യം വെക്കുന്നത് ആർഎസ്എസും അവരുടെ പരിവാർ സംഘടനകളുമാണ്. പ്രധാനമന്ത്രി തൻ്റെ പദവി ദുരുപയോഗം ചെയ്തുകൊണ്ട് മറച്ചുവെക്കാൻ ശ്രമിക്കുന്നത് ആർഎസ്എസിൻ്റെ ഈ യഥാർത്ഥ ചരിത്രമാണ്. ഈ പ്രവൃത്തിയിലൂടെ, താൻ വഹിക്കുന്ന ഭരണഘടനാ പദവിയുടെ അന്തസ്സ് അദ്ദേഹം ഇടിച്ചുതാഴ്ത്തിയെന്നും സിപിഐ(എം) സെൻട്രൽ കമ്മിറ്റി ഓഫീസിനു വേണ്ടി മുരളീധരൻ പുറത്തിറക്കിയ പ്രസ്താവനയിൽ പറയുന്നു.The post ആര്‍ എസ് എസ് 100-ാം വാര്‍ഷികത്തില്‍ സ്മാരക തപാൽ സ്റ്റാമ്പും 100 രൂപ നാണയവും പുറത്തിറക്കിയത് ഇന്ത്യൻ ഭരണഘടനയോടുള്ള അവഹേളനം: വിമർശിച്ച് സിപിഐ(എം) പൊളിറ്റ് ബ്യൂറോ appeared first on Kairali News | Kairali News Live.